സിറിയ: സിറിയയിൽ സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുന്നു. ആലപ്പോയിൽ നടന്ന ശക്തമായ ഷെല്ലാക്രമണത്തിൽ ആറ് പേരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
തുര്‍ക്കി-റഷ്യ മധ്യസ്ഥതയില്‍ രൂപപ്പെട്ട വെടിനിര്‍ത്തല്‍ കരാര്‍ കാലാവധിയില്‍ ഒഴിഞ്ഞുപോകാന്‍ കാത്തുനിന്ന സാധാരണക്കാരുടെ മേലാണ് ഷെല്ലുകള്‍ വന്ന് പതിക്കുന്നത്. ഏകദേശം 50, 000ത്തോളം പേര്‍ കിഴക്കന്‍ ആലപ്പോയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. ഇവർക്ക് നേർക്കും സിറിയൻ സൈന്യത്തിന്റെ ഷെല്ലാക്രമണം ഉണ്ടാകുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
അതേസമയം സിറിയന്‍ നടപടിയെ ശക്തമായ ഭാഷയിലാണ് തുര്‍ക്കിയും മനുഷ്യാവകാശ സംഘടനകളും വിമര്‍ശിച്ചത്. അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സിറിയൻ ആഭ്യന്തര യുദ്ധത്തിൽ നിരവധി പേരാണ് മെഡിറ്ററേനിയൻ കടൽ വഴി യൂറോപ്പിലേക്ക് പലായനം നടത്തി വരുന്നത്.
















