മനില: ദവായോയില്‍ മേയറായിരിക്കെ ബൈക്കില്‍ കറങ്ങി കുറ്റവാളികളെ താന്‍ സ്വമേധയാ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ഫിലീപ്പീന്‍സ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടേര്‍ട്ട. മയക്കുമരുന്നു മാഫിയയെ ഉന്‍മൂലനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു യോഗത്തില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്.
ഫിലിപ്പീൻസിലെ ദാവോ പ്രവിശ്യയുടെ മേയറായി രണ്ടു പതിറ്റാണ്ടോളം ഡ്യൂടേര്‍ട്ട അധികാരത്തിലിരുന്നിരുന്നു. അക്കാലയളവില്‍ നഗരത്തിലെ കുറ്റവാളികളെ അടിച്ചൊതുക്കാനും കുറ്റകൃത്യങ്ങളുടെ എണ്ണം നിയന്ത്രിച്ചു നിര്‍ത്താനും മേയര്‍ ശ്രമിച്ചിരുന്നു.
2015 ജൂണ്‍ 30നാണ് റോഡീഗ്രോ ഡ്യൂടേര്‍ട്ട ഫിലിപ്പീന്‍സ് പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുന്നത്. ഇതിനുശേഷം 4,927 പേര്‍ മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടതായാണ് കണക്ക്. ഇത്തരം നടപടികളെ ന്യായീകരിക്കുമ്പോഴാണ് താനും നേരിട്ട് ചില കുറ്റവാളികളെ കൊലപ്പെടുത്തിയതായി അദ്ദേഹം ഏറ്റുപറഞ്ഞത്.
















