കൊച്ചി: പട്ടിക ജാതിമോര്‍ച്ച ജില്ലാ പ്രസിഡന്റായിരിക്കെ മരണപ്പെട്ട കെ.കെ. തിലകന്റെ കുടുംബത്തിന് ബിജെപി ജില്ലാ കമ്മിറ്റി വീട് നിര്‍മ്മിച്ചു നല്‍കി. ഇതോടനുബന്ധിച്ച് നടത്തിയ സമ്മേളനം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റിന് വെളിയത്തു നാട്ടിലെ പ്രവര്‍ത്തകര്‍ സ്വീകരണവും നല്‍കി. ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ വീടിന്റെ താക്കോല്‍ തിലകന്റെ കുടുംബത്തിന് കൈമാറി. എം.കെ. സദാശിവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്‍, സെക്രട്ടറി എ.കെ. നസീര്‍, ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, നെടുമ്പാശേരി രവി, എന്‍.പി. ശങ്കരന്‍ കുട്ടി, പി.ജെ. തോമസ്, എം. രവി, എം.എം. ഉല്ലാസ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
















