ജനീവ: ഭീകരരുടെ ശക്തികേന്ദ്രമായിരുന്ന അലപ്പോയില്‍ സിറിയന്‍ സൈനികര്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പടെ 82 സാധാരണക്കാരെ വധശിക്ഷാ രീതിയില്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്.
യുഎന്‍ മനുഷ്യാവകാശ ഓഫീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാധാരണക്കാരുടെ വീടുകളില്‍ കയറിയാണ് സൈന്യം കൊലപ്പെടുത്തിയതെന്ന് മനുഷ്യാവകാശ വക്താവ് റൂപെര്‍ട്ട് കോള്‍വില്ലി പറഞ്ഞു. വന്‍തോതില്‍ ബോംബാക്രമണം നടന്നതിനാല്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ രക്ഷിക്കാനായില്ലായെന്നും വക്താവ് പറഞ്ഞു.
















