മാവേലിക്കര: ചെട്ടികുളങ്ങര ഹയര്‍ സെക്കന്ററി സ്കൂളിനു നേരേ സാമൂഹ്യ വിരുദ്ധ ആക്രമണം. ഞായറാഴ്ച വൈകുന്നേരമാണ് ആക്രമണം നടന്നതെന്നു കരുതുന്നു.
സ്കൂളില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ പൈപ്പുകള്‍, ലൈറ്റുകള്‍, ഉച്ചഭക്ഷണ ശാല, അദ്ധ്യാപകരുടെ മുറികള്‍, ലാബിന്റെ വാതിലുകള്‍, ക്ലാസ്സ് മുറികള്‍, ബഞ്ച്, ഡെസ്ക്്, എന്നിവ തല്ലിത്തകര്‍ക്കുകയും ക്ലാസ്സ് മുറികളില്‍ അശ്ലീലം എഴുതി വക്കുകയും ചെയ്തു. പോലീസ് കേസെടുത്തു.
പിടിഎ പ്രതിഷേധം രേഖപ്പെടുത്തി. സ്കൂള്‍ പരിസരം കേന്ദ്രീകരിച്ച് കുറെ നാളായി സാമൂഹ്യ വിരുദ്ധരുടെ ശല്യമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ ഒന്‍പതിന് സ്കൂളിനു മുന്നില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ പ്രതിഷേധ യോഗം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: