അമ്പലവയല്‍ : അമ്പലവയല്‍ അയ്യപ്പക്ഷേത്ര മണ്ഡല മഹോല്‍സവം ഡിസംബര്‍ 16, 17, 18 തീയതികളില്‍ നടക്കും.
16 ന് രാവിലെ അഞ്ചിന് നടതുറക്കല്‍ ആറിന് മഹാഗണപതിഹോമം, 6.15ന് ഹരിനാമകീര്‍ത്തനം, ഏഴിന് ഉഷപൂജ, 7.30 ന് നിറപറ ആരംഭം, 10.30 ന് നവകം, പഞ്ചഗവ്യം 11 ന് ഉച്ചപൂജ ഒന്നുമുതല്‍ അന്നദാനം വൈകിട്ട് അഞ്ചിന് നട തുറക്കല്‍ ആറിന് ദീപാരാധന. എട്ടിന് നിറമാല അത്താഴപൂജ. 17ന് അഞ്ച് മണിക്ക് നട തുറക്കല്‍ 5.30ന് ഹരിനാമകീര്‍ത്തനം ആറിന് അഷ്ടദ്രവ്യ ഗണപതി ഹോമം, 10 ന് മൃത്യുഞ്ജയഹോമം, 10.30 ന് നവകം, പഞ്ചാവും 11.30 ന് ഉച്ചപൂജ ഒന്നുമുതല്‍ അന്നദാനം വൈകിട്ട് അഞ്ചിന് നടതുറക്കല്‍, ആറിന് ദീപാരാധന 6.30ന് അഖണ് നാമജപം സമാപനം ഏഴിന് ഭജന, എട്ടിന് നിറമാല അത്താഴപൂജ 8.30ന് പ്രാദേശിക കലാ പരിപാടികള്‍ 18ന് രാവിലെ അഞ്ചിന് നടതുറക്കല്‍, ആറിന് അഷ്ടദ്രവ്യ ഗണപതി ഹോമം, 6.15ന് ഹരിനാമകീര്‍ത്തനം, ഏഴിന് ഉഷപൂജ 10.30 ന് നവകം, പഞ്ചഗവ്യം 11.30 ന് ഉച്ചപൂജ ഒരുമണി മുതല്‍ അന്നദാനം വൈകിട്ട് നാലിന് നട തുറക്കല്‍, 4.15ന് പറയെടുപ്പ് സമാപനം. ആറിന് ദീപാരാധന 6.30ന് ഭജന, എട്ട് മണിക്ക് നിറമാല, അത്താഴപൂജ, 8.30 ന് കോഴിക്കോട് ശ്രീരാഗം ഓര്‍ക്കസ്ട്രയുടെ ഗാനമേള.
















