Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കുളള റാങ്കുപട്ടികകളുടെ കാലാവധി കഴിയുന്നു: ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2016, 06:47 pm IST
in Kannur

കണ്ണൂര്‍: ആരോഗ്യവകുപ്പില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ നിയമനത്തിനായി 14 ജില്ലകളിലും പിഎസ്‌സി തയ്യാറാക്കിയ റാങ്കു പട്ടികകള്‍ ഡിസംബറില്‍ കൂട്ടത്തോടെ കാലാവധി കഴിയുന്നു. കാബിനറ്റ് ശുപാര്‍ശ ലഭിക്കാത്തതിനാല്‍ റാങ്കുപട്ടികകള്‍ നീട്ടാനാവില്ലെന്ന് പിഎസ്സ്‌സി ഉദ്യോഗാര്‍ത്ഥികളെ അറിയിച്ചു. കഴിഞ്ഞ റാങ്ക് പട്ടികകളില്‍ നിന്ന് മിക്ക ജില്ലകളിലും മുഴുവന്‍ പേര്‍ക്കും നിയമനം ലഭിച്ചപ്പോള്‍ ഇത്തവണ പല ജില്ലകളിലും റാങ്ക് ലിസ്റ്റില്‍ ഉള്ളവരില്‍ 10% പേര്‍ക്കു പോലും നിയമനം ലഭിച്ചിട്ടില്ല.

2010 ജൂലായ് 30 നാണ് പിഎസ്സ് സി 14 ജില്ലകളിലും ആരോഗ്യവകുപ്പിലേക്കുള്ള സ്റ്റാഫ് നഴ്‌സ് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചത്. അന്‍പതിനായിരത്തോളം പേരാണ് അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും നടത്തി ജംബോ റാങ്കുപട്ടികയാണ് നാലുവര്‍ഷത്തിനു ശേഷം 2013 അവസാനത്തോടെ പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ പട്ടികകളില്‍ നിന്ന് എല്ലാവര്‍ക്കും നിയമനം ലഭിച്ചതാണ് ജംബോ പട്ടിക തയ്യാറാക്കാന്‍ കാരണം.

എന്നാല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്ന സമീപനമാണ് പിന്നീട് സര്‍ക്കാര്‍ സ്വീകരിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേക്ക് ഈ ലിസ്റ്റില്‍ നിന്നും നിയമനം നടത്താനാകില്ലെന്ന നിലപാട് സ്വീകരിച്ച അധികൃതര്‍ അവിടേക്ക് നിയമനം നടത്താനായി പ്രത്യേക വിജ്ഞാപനം ക്ഷണിച്ച് റാങ്കുപട്ടിക തയ്യാറാക്കി. ഇതോടെ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലായി രണ്ടായിരത്തോളം അവസരങ്ങളാണ് ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്ടമായത്.

പിന്നീട് ആരോഗ്യവകുപ്പിലെ റേഷ്യോ പ്രൊമോഷന്‍ സംബന്ധിച്ച് സര്‍ക്കാരും ആരോഗ്യവകുപ്പ് ഡയറക്ടറും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് പിഎസ്സ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്ന നിരവധി ഒഴിവുകളില്‍ അന്തര്‍ജില്ലാ സ്ഥലംമാറ്റങ്ങള്‍ നടന്നു. എറണാകുളം ജില്ലയില്‍ മാത്രം ഏതാണ്ട് ഇരുന്നൂറോളം ഒഴിവുകളാണ് ഇത്തരത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്ടമായത്.

ഇത്തരം കാരണങ്ങളാല്‍ പല ജില്ലകളിലും നാമമാത്രമായ നിയമനങ്ങള്‍ മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. ലിസ്റ്റിലുള്ളവര്‍ക്ക് കാര്യമായ അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ ലിസ്റ്റുകള്‍ കാലാവധി നീട്ടും എന്ന പ്രത്യാശയിലായിരുന്നു ഉദ്യോഗാര്‍ത്ഥികള്‍. ഈ ആവശ്യമുന്നയിച്ച് പലവട്ടം മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തു. ആവശ്യങ്ങള്‍ ന്യായമാണ് എന്ന് സമ്മതിച്ചെങ്കിലും കാബിനറ്റ് അനുകൂലമല്ലാത്തതിനാല്‍ റാങ്ക് പട്ടികകള്‍ നീട്ടാന്‍ കഴിയില്ല എന്നാണ് ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

ആരോഗ്യവകുപ്പില്‍ പുതിയ സ്റ്റാഫ് നഴ്‌സ് പട്ടിക തയ്യാറാക്കാന്‍ പിഎസ്‌സി ഇതുവരെ വിജ്ഞാപനം പോലും പ്രസിദ്ധീകരിച്ചിട്ടില്ല. നിലവിലുള്ള പട്ടികകള്‍ നാലുവര്‍ഷമെടുത്താണ് തയ്യാറാക്കിയത് എന്നിരിക്കേ ഇനി വിജ്ഞാപനം പ്രസിദ്ധീകരിച്ച് എത്ര വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാലും ഏറ്റവും ചുരുങ്ങിയത് രണ്ടു വര്‍ഷം കഴിയാതെ പുതിയ റാങ്ക് പട്ടികകള്‍ തയ്യാറാക്കാന്‍ കഴിയില്ല. റാങ്കുപട്ടികകള്‍ നീട്ടാന്‍ തീരുമാനമെടുക്കുന്നില്ലെങ്കില്‍ അടുത്ത രണ്ടുവര്‍ഷം നിയമനം നടത്താന്‍ കഴിയാത്ത അവസ്ഥയായിരിക്കും സംസ്ഥാന ആരോഗ്യവകുപ്പില്‍ സംജാതമാവുക. ഇത് ആരോഗ്യമേഖലയില്‍ കടുത്ത പ്രതിസന്ധിക്ക് വഴിവെയ്‌ക്കും.

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തിനിടെ നാലരവര്‍ഷം കാലാവധി ലഭിക്കാതെ ഒരു റാങ്ക്പട്ടിക പോലും റദ്ദായിട്ടില്ല. എന്നാല്‍ നിയമനങ്ങള്‍ കാര്യമായി നടക്കാഞ്ഞിട്ടും പുതിയ വിജ്ഞാപനം പോലും പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തിലും സ്റ്റാഫ് നഴ്‌സ് റാങ്ക്പട്ടികകള്‍ക്ക് മാത്രം ഈ ആനുകൂല്യം ലഭിക്കാതെ പോകുന്നത് അന്യായമാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. റാങ്കുപട്ടികകള്‍ ആറുമാസമെങ്കിലും നീട്ടുകയാണെങ്കില്‍ പ്രൊമോഷന്‍ വഴി ഉണ്ടാകുന്നതും പുതുതായി സൃഷ്ടിക്കുന്നതുമായ പോസ്റ്റുകള്‍ വഴി ചുരുങ്ങിയത് 1000 പേര്‍ക്കു കൂടിയെങ്കിലും നിയമനം ലഭിക്കുമെന്നും അവര്‍ പറയുന്നു. ലിസ്റ്റിലുള്‍പ്പെട്ട നല്ലൊരു ശതമാനം പേരും പ്രായപരിധി കഴിയുന്നതിനാല്‍ ഇനിയൊരു പരീക്ഷ എഴുതാന്‍ അവസരമില്ലാത്തവരായതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ റാങ്ക് പട്ടികയില്‍പ്പെട്ടവരുടെ സംസ്ഥാനതല കൂട്ടായ്‌മ ഈ ആവശ്യമുന്നയിച്ച് പ്രക്ഷോഭം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

madaya nirodana samithi
Kerala

തുടക്കം എല്‍ഡിഎഫ്, നടപ്പിലാക്കി യുഡിഎഫ്; മദ്യക്കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇടത് – വലത് ഒത്തുകളി പുറത്ത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആയിരാമത്തെ ചരക്ക് കപ്പല്‍ എംഎസ്‌സിയുടെ മദര്‍ഷിപ്പായ ലൂസിയാന
Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ചരക്കുകപ്പലുകളുടെ എണ്ണം 1000 പൂര്‍ത്തിയാക്കി എംഎസ്‌സി ലൂസിയാന

Kerala

മാസപ്പടിക്കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പാളയം സന്തോഷ് വിദേശത്തേക്ക് കടന്നെന്ന് സൂചന

Kerala

കെ എസ് ആർ ടിസി സൗജന്യ യാത്രയ്‌ക്കിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതിൽ അന്വേഷണം

Kerala

കോഴിക്കോട് സ്കൂളിൽ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ, സുഹൃത്ത് വെച്ചതാണെന്ന് മൊഴി

പുതിയ വാര്‍ത്തകള്‍

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറും സിഒഒയുമായ ഫില്‍ ബാറ്റിയും ജനറല്‍ മാനേജരും സീനിയര്‍ റീജിയണല്‍ ഡയറക്ടറുമായ റിതിന്‍ മല്‍ഹോത്രയും ചേര്‍ന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലര്‍ ഡോ. മനീഷാ വിനോദിനി രമേശ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന്‍ എന്നിവര്‍ക്ക് 2026ലെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സസ്‌റ്റൈനബിലിറ്റി ഇംപാക്ട് റേറ്റിങ്സ് അംഗീകാരം സമ്മാനിക്കുന്നു

ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി അമൃത സര്‍വകലാശാല

1.പാര്‍ത്ഥിപ് പഠിച്ച കാര്‍മല്‍ സ്‌കൂളില്‍ മൃതദേഹം എത്തിച്ചപ്പോള്‍ വിതുമ്പുന്ന സഹപാഠികള്‍, 2. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ പാര്‍ത്ഥിപിന്റെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

കണ്ണീരണിഞ്ഞ് കടലാവിള സ്‌കൂള്‍ മുക്കോണിമുക്കിലെ അപകടം; പാര്‍ത്ഥിപിന് സഹപാഠികള്‍ വിടയേകി

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.