കാരക്കാസ്: കള്ളപ്പണം തടയാനുള്ള ശക്തമായ നടപടികളുടെ ഭാഗമായി വെന്വസേലയിലും നോട്ട് അസാധുവാക്കല്‍ നടപടി വരുന്നു. കൂടുതല്‍ മൂല്യമുള്ള 100 ബൊളിവര്‍ നോട്ടുകള്‍ 72 മണിക്കൂറിനകം പിന്‍വലിക്കുകയാണെന്ന് പ്രസിഡന്റ് നിക്കൊളാസ് മഡുറോ അടിയന്തര സന്ദേശത്തില്‍ അറിയിച്ചു.
കള്ളപ്പണ മാഫിയ കൊളംബിയയില്‍ വന്‍തോതില്‍ പണം വാരിക്കൂട്ടുകയാണെന്ന് മഡുറോ വെളിപ്പെടുത്തി.വെനസ്വേലയില്‍ സാമ്പത്തിക പ്രതിസന്ധിയും നാണയപ്പെരുപ്പവും വിലക്കയറ്റവും അതിരൂക്ഷമായിരിക്കുകയാണ്. അതിനിടയിലാണ് നോട്ട് പിന്‍വലിക്കല്‍. പകരം പുതിയ ചെറിയ നോട്ടുകള്‍ ഇറക്കുമെന്നാണ് സൂചന.
ഭരണഘടനാപരമായ എന്റെ അധികാരമുപയോഗിച്ച് 100 ബൊളീവര്‍ നോട്ടുകള്‍ പിന്‍വലിക്കുകയാണ്. ടിവി വഴി നടത്തിയ പ്രഖ്യാപനത്തില്‍ മഡുറോ പറഞ്ഞു.
നൂറു ബൊളീവര്‍ നോട്ടുകള്‍ വന്‍തോതില്‍ ശേഖരിച്ച് അന്താരാഷ്‌ട്ര മാഫിയ ബ്രസീലിലും കൊളംബിയയിലും എത്തിക്കുകയാണ്. ഇതിന് ചില ബാങ്കുകളും കൂട്ടു നില്‍ക്കുകയാണ്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കുകയാണ്. മഡുറോ പറഞ്ഞു.‘രാജ്യസ്ഥാപകനായ സൈമണ്‍ ബൊളീവറിന്റെ പേരിലാണ് വെനസ്വേലയിലെ കറന്‍സി.
















