അയ്‌മനം: അയ്‌മനം പഞ്ചായത്തില്‍ ആസൂത്രിതമായി സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കത്തില്‍ നിന്ന് സിപിഎം പിന്തിരിയണമെന്ന് ബിജെപി ജില്ലാസെക്രട്ടറിയും അയ്‌മനം പഞ്ചായത്ത് മെമ്പറുമായ എം.വി ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു. ബിജെപിയിലേക്ക് സിപിഎം ഉള്‍പ്പെടെ മറ്റു പാര്‍ട്ടികളില്‍ നിന്നും പ്രവര്‍ത്തകര്‍ വരുന്നതിനെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും തടയാമെന്ന് സിപിഎം നേതൃത്വം കരുതേണ്ടെന്നും അതിനെ എന്തുവിലകൊടുത്തും നേരിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സിപിഎമ്മിന്റെ ക്രൂരമായ അക്രമത്തിനിരയായവരെ മെഡിക്കല്‍ കോളേജില്‍ പോലീസിന്റെ പോലീസിന്റെ മുന്നില്‍ വച്ച് മാരകായുധങ്ങള്‍ ഉപയോഗിച്ച് സിപിഎം ഗുണ്ടകള്‍ അക്രമിച്ചിട്ടും കയ്യും കെട്ടി നോക്കിനിന്ന പോലീസ് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്റെ നിര്‍ദ്ദേശാനുസരണം ആണോ പ്രവര്‍ത്തിക്കുന്നതെന്നും ഉണ്ണികൃഷ്ണന്‍ ചോദിച്ചു. ഭോപ്പാലില്‍ പ്രതിഷേധത്തിന്റെ പേര് പറഞ്ഞ് മദ്ധ്യപ്രദേശ് സര്‍ക്കാരിനെയും ബിജെപിയെയും വിമര്‍ശിക്കുന്ന പിണറായിക്ക് സിപിഎം അണികളെ നിലയ്‌ക്ക് നിര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ കേരളത്തിനകത്തും പുറത്തും ശക്തമായ പ്രതിഷേധങ്ങളെ നേരിടേണ്ടി വരുമെന്നും ഉണ്ണികൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി.
















