Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കര്‍ഷകര്‍ക്ക് ആശ്വാസവുമായി കാരാപ്പുഴ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2016, 09:02 pm IST
inWayanad

മീനങ്ങാടി : വേനല്‍ ശക്തമാവുമെന്നും വയനാട് വരള്‍ച്ചയിലേക്ക് നീങ്ങുന്നുവെന്നുമുള്ള പ്രവചനങ്ങള്‍ക്കിടെ ഉള്ള ജലം സംരക്ഷിച്ച് നിര്‍ത്തുന്നതിനും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനുമുള്ള തിരക്കിലാണ് നാട്ടുകാര്‍. വയലുകളിലും കൃഷിയിടങ്ങളിലും ജലമെത്തിച്ച് കാര്‍ഷിക മേഖലക്ക് കരുത്ത് പകരാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

കൃഷിയും ജല സംരക്ഷണവും നിലനിര്‍ത്തുക വഴി നാടിനെ പച്ചപ്പണിയിച്ച് കാലാവസ്ഥയെ തിരിച്ചുപിടിക്കുവാനുള്ള വിവിധ പദ്ധതികളും നാടൊട്ടുക്കും ജനകീയമായി നടത്തപ്പെടുന്നു. ഇതിനിടയിലും വയനാടന്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഇതുവരെയും വളരാന്‍ കഴിയാത്ത കാരാപ്പുഴ ജലസേചന പദ്ധതിയെ ജനോപകാരപ്രദമാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. പാതിവഴിയില്‍ നില്‍ക്കുന്ന കാരാപ്പുഴ ജലസേചന പദ്ധതിയെ നിലവിലുള്ള സംവിധാനമുപയോഗിച്ച് കൃഷിയിടങ്ങള്‍ക്ക് അനുയോജ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കര്‍ഷകര്‍ക്ക് ആശ്വാസമാകുകയാണ്. നിലവിലുള്ള കനാലുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വെള്ളമെത്തിക്കുവാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവര്‍. കൃഷിക്ക് ഗുണകരമാകുന്ന തരത്തില്‍ കാരാപ്പുഴ പദ്ധതി പ്രദേശത്ത് നിന്നും വരുന്ന ഇടതുകര, വലതുകര കനാലുകളിലൂടെ വെള്ളമെത്തിച്ച് കര്‍ഷകര്‍ക്ക് ആശ്വാസം പകരാനാണ് നീക്കം.

68.83 കിലോമീറ്റര്‍ വരെ ജലം എത്തിക്കാനുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കാരാപ്പുഴ ഇടതുകര കനാലിലൂടെ 16.74 കിലോമീറ്ററും വലതുകര കനാലിലൂടെ 8.85 കിലോമീറ്റര്‍ ദൂരത്തുമാണ് ഇപ്പോള്‍ ജലമെത്തുന്നത്. ഈ രണ്ട് കനാലുകളുടെയും കൈവഴികളായ ഇടക്കനാലുകളിലൂടെ 43.24 കിലോമീറ്റര്‍ വരെ ഇപ്പോള്‍ വെള്ളമെത്തിക്കുന്നുണ്ട്. 27.1.കിലോമീറ്റര്‍ വലതുകര ഇടക്കനാലുകളിലൂടെയും, 16.14 കിലോമീറ്റര്‍ വരുന്ന ഇടതു കരയിലൂടെയുമാണ് കൃഷിയിടങ്ങളില്‍ വെള്ളമെത്തുന്നത്. ഈ ഭാഗങ്ങളില്‍ വിവിധ കൃഷികളുമായി കര്‍ഷകര്‍ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു. മുന്‍പ് പണിത കനാലുകളുടെ സുരക്ഷ ഉറപ്പുവരുത്തികൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മുട്ടില്‍ മാണ്ടാട് വരെയും, മീനങ്ങാടി മണങ്ങുവയല്‍ വരെയുമാണ് കൃഷിയിടത്തിലേക്കുള്ള ജലവിതരണം ഇപ്പോള്‍ നടക്കുന്നത്. ബാക്കിയുള്ള ഭാഗങ്ങളില്‍ വെള്ളമെത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

പൂര്‍ണ്ണമായി തകര്‍ന്ന ചില ഭാഗങ്ങള്‍ പുതുക്കിപ്പണിത് ജനോപകാരമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വരള്‍ച്ചയുടെ പിടിയില്‍ നിന്നും സംരക്ഷണമേകാനും, കാര്‍ഷിക മുന്നേറ്റത്തിനും മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

Kerala

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.