കൊട്ടാരക്കര: നെടുവത്തൂര്‍ പഞ്ചായത്ത് ബിജെപി 52-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വച്ഛ’ഭാരത് പദ്ധതി നടപ്പിലാക്കി. കല്ലേലി ബോട്ട്‌ജെട്ടിയുടെ റോഡിന്റെ ഇരുവശവുമുള്ള മാലിന്യവും കാടുകളും നീക്കം ചെയ്തു. ഇരുട്ടിന്റെ മറവില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് ഇവിടെ പതിവായിരുന്നു. മുതിര്‍ന്ന പാര്‍ട്ടിപ്രവര്‍ത്തകനും ശ്രീഹരി വിദ്യാനികേതന്‍ സ്‌കൂളിന്റെ വൈസ് പ്രസിഡന്റുമായ ശ്രീധരന്‍പിള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി ജനറല്‍സെക്രട്ടറി സുബീഷ്, മഹിള മോര്‍ച്ച മണ്ഡലം കമ്മിറ്റിയംഗം വിജയലക്ഷ്മി, ബൂത്ത് പ്രസിഡന്റ് കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍, സെക്രട്ടറിമാരായ കനീഷ്, രമ്യ എന്നിവര്‍ നേതൃത്വം നല്‍കി.
















