മൊയിന്‍ കുട്ടി വൈദ്യര്‍ രചിച്ച ഹിജ്‌റയിലെ തടവാലെ തല താഇഫിലും മത്തുല്‍ ഗവാഫിരിന്‍ തവ ദു:ഖംഭമിത്ത്… വരികള്‍ക്ക് ഈണം പകര്‍ന്ന് കീര്‍ത്തന സുരേഷ്.
ഹൈസ്‌കൂള്‍ വിഭാഗം മാപ്പിളപ്പാട്ടിലാണ് എ ഗ്രേഡോടെ കീര്‍ത്തന ഒന്നാം സ്ഥാനം നേടിയത്. തലശ്ശേരി ഗവ.ഹയര്‍ സെക്കന്ററി എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി. കഴിഞ്ഞവര്‍ഷം യു.പി വിഭാഗത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. പൊന്ന്യം പറാംകുന്ന് സുരേഷ് ശ്രീജ ദമ്പതികളുടെ മകളാണ്. മാതാപിതാക്കള്‍ തന്നെയാണ് മാപ്പിളപ്പാട്ട് പരിശീലനം നല്‍കിയത്.
















