തലശ്ശേരി: വാട്‌സ് അപ്പും ഫേസ്ബുക്കും അരങ്ങ് വാഴുന്ന കാലത്തും പുതുമക്കൊപ്പം സഞ്ചരിക്കാതെ മികിക്രി വേദി. അരങ്ങില്‍ അവതരിപ്പിച്ചതേറെയും പഴഞ്ചന്‍ നമ്പറുകള്‍. ആണ്‍കുട്ടികളുടെ മിമിക്രി മത്സരമാണ് വേറിട്ട വഴിയില്‍ സഞ്ചരിക്കാതെ വിരസത പകര്‍ന്നത്. പക്ഷി-മൃഗാദികളുടെ ശബ്ദവും നടീ-നടന്‍മാരുടെ ശബ്ദം അനുകരിച്ചുമായിരുന്നു ഇത്തവണയും മിമിക്രി വേദിയിലെ അനുകരണം. തമിഴ് നടന്‍മാരും വെടിക്കൊട്ടും അവതരിപ്പിച്ചെങ്കിലും കണ്ഠനാളങ്ങളിലെ ശബ്ദ വിസ്മയത്തില്‍ ആസ്വാദകരെ കയ്യിലെടുക്കാന്‍ കൗമാരത്തിന് സാധിച്ചില്ല. ചാനല്‍ പരിപാടികളും സന്ധ്യാ നേരത്തെ ചര്‍ച്ചകളും അനുകരണ വിഷയങ്ങളായെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ബോംബ് സ്‌ഫോടനം, രാഷ്‌ട്രീയ അക്രമങ്ങളും പുകവലിക്കെതിരെയുള്ള പരസ്യവും ചിലര്‍ അനുകരിച്ചെങ്കിലും പ്രതീക്ഷിച്ച നിലമവാരമുയര്‍ത്തിയില്ല. മത്സരത്തില്‍ അടക്കാത്തോട് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ അലന്‍ദാസ് ഒന്നാം സ്ഥാനം നേടി.
















