തലശ്ശേരി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ദേഹവിയോഗ ദുഖാചരണത്തെതുടര്‍ന്ന് ഒന്നാം ദിവസം നിര്‍ത്തിവെയ്‌ക്കപ്പെട്ട സ്റ്റേജിതര മത്സരങ്ങള്‍ ഇന്ന് വൈകിട്ടോടെ പൂര്‍ത്തിയാവുമ്പോള്‍ കഴിഞ്ഞ നാല് ദിവസങ്ങളിലായി തലശ്ശേരിയെ പുളകച്ചാര്‍ത്തണിയിച്ച കൗമാര കലാ പൂരത്തിന് തിരശ്ശീല താഴും. പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി 15 ഉപജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏഴായിരത്തോളം കൗമാര കലാപ്രതിഭകളാണ് തലശ്ശേരിയില്‍ നടന്ന കണ്ണൂര്‍ റവന്യൂ ജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തില്‍ മാറ്റുരച്ചിരുന്നത്. എടുത്തുപറയത്തക്ക അസ്വാരസ്യങ്ങളൊന്നും ചരിത്രനഗരിയിലെ 14 വേദികളിലായി നടന്ന മത്സരത്തില്‍ മുഴങ്ങിയിരുന്നില്ല. ഇതിനുള്ള പട്ടുംവളയും സംഘാടകര്‍ക്ക് അവകാശപ്പെട്ടതാണ്.
















