കണ്ണൂര്‍: മനഷ്യശരീരത്തിന് ഹാനികരമായ ഇരുപത് ലക്ഷത്തോളം കാസിയ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി ലിയോനാര്‍ഡ് ജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കറുവപ്പട്ടക്ക് പകരമായാണ് കാസിയ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലുമാണ് കറുവപ്പട്ട വ്യാപകമായി കൃഷി ചെയ്യുന്നത്. മനുഷ്യ ജീവന് തന്നെ കാരണമായേക്കവുന്ന കാന്‍സര്‍ ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ക്ക് കാസിയ കാരണമായേക്കും. ചൈന, ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലാണ് കാസിയ വ്യാപകമായി കണ്ട് വരുന്നത്. ചില രാജ്യങ്ങള്‍ കീടനാശിനിയായി ഉപയോഗിക്കുന്ന കാസിയയാണ് ഇന്ത്യയിലേക്ക് ഭക്ഷ്യ ആവശ്യത്തിനായി ഇറക്കുമതി ചെയ്യുന്നത്.
















