Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

മധുരയിലെ തിരുപ്പറകുണ്ഡ്രം മലയുടെ മുകളിലുള്ള ദീപത്തൂണില്‍ മുരുകഭക്തരായ ഹിന്ദുക്കള്‍ക്ക് ദീപം കത്തിക്കാമെന്ന മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ജോസഫ് വിജയിന്റെ ടിവികെ സര്‍ക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2026, 07:09 pm IST
inIndia

ചെന്നൈ: മധുരയിലെ തിരുപ്പറകുണ്ഡ്രം മലയുടെ മുകളിലുള്ള ദീപത്തൂണില്‍ മുരുകഭക്തരായ ഹിന്ദുക്കള്‍ക്ക് ദീപം കത്തിക്കാമെന്ന മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ജോസഫ് വിജയിന്റെ ടിവികെ സര്‍ക്കാര്‍. ജോസഫ് വിജയിന്റെ തനിനിറം പുറത്തായെന്നും സ്റ്റാലിനെപ്പോലെ ഹിന്ദുവിരുദ്ധനാണ് ജോസഫ് വിജയെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ജോസഫ് വിജയിന്റെ ആദ്യ വെല്ലുവിളിയായി മുരുകമലയിലെ ദീപത്തൂണ്‍ വിവാദം മാറുകയാണ്.

മലയുടെ മുകളിലുള്ള കല്‍ത്തൂണുകളായ ദീപത്തൂണില്‍ ദീപം കൊളുത്തുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദം ഡിഎംകെ ഭരിയ്‌ക്കുമ്പോള്‍ ആരംഭിച്ചതാണ്. അന്നാണ് ദീപത്തൂണില്‍ ദീപം കത്തിക്കാന്‍ മുരുകഭക്തരായ ഹിന്ദുക്കള്‍ക്ക് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയത്. 2025 ഡിസംബറിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഈ വിധി പുറത്തുവന്നത്.

മുരുകമലയുടെ ദീപസ്തംഭത്തിൽ കാർത്തിക ദീപം കൊളുത്താൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകുകയായിരുന്നു. എന്നാല്‍ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അന്ന് ഭരിച്ചിരുന്ന സ്റ്റാലിന്‍ സര്‍ക്കാര്‍ ഈ ഉത്തരവ് നടപ്പാക്കിയില്ല. തുടർന്ന് ഹൈക്കോടതി സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. അതിന് ശേഷം തമിഴ്നാട്ടിലെ ഭരണം മാറി. സ്റ്റാലിന് പകരം ജോസഫ് വിജയ് മുഖ്യമന്ത്രിയായി. പക്ഷെ അത്ഭുതകരമെന്ന് പറയട്ടെ, ജോസഫ് വിജയും സ്റ്റാലിന്റെ ഹിന്ദുവിരുദ്ധ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു.

എന്നാല്‍ മലമുകളിലെ കല്‍ത്തൂണില്‍ ദീപം കൊളുത്തുന്ന ചടങ്ങൊന്നും പുതുതായി ആരംഭിക്കേണ്ടതില്ലെന്നും നിലവിലുള്ള നില തുടര്‍ന്നാല്‍ മതിയെന്നും ആയിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ജോസഫ് വിജയ് അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ മദ്രാസ് ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ടിവികെ സര്‍ക്കാര്‍. ഇതോടെ ജോസഫ് വിജയിന്റെ ഹിന്ദുവിരുദ്ധ നിലപാട് മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

ഇതുവരെ ഇങ്ങിനെ ഒരു ചടങ്ങ് തിരുപ്പറകുണ്ഡ്രം മലയില്‍ നടക്കാത്തതിനാല്‍ അങ്ങിനെ തുടര്‍ന്നാല്‍ മതിയെന്നും പുതുതായി ദീപത്തൂണില്‍ ദീപം തെളിയിക്കേണ്ട എന്നുമാണ് ജോസഫ് വിജയിന്റെ അഭിഭാഷകന്‍ വാദിക്കുക.

മധുരയിലെ മുരുകമല മുസ്ലിങ്ങളുടെ സിക്കന്ദന്‍ മലയാക്കാനും ശ്രമം

മുരുകമല എന്ന് അറിയപ്പെടുന്ന തമിഴ്‌നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മല മുസ്ലിങ്ങളുടെ മലയാക്കാന്‍ സ്റ്റാലിന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഈ മലയുടെ അടിവാരത്തില്‍ മുസ്ലിങ്ങള്‍ തന്ത്രപരമായി സ്ഥാപിച്ച ഒരു ദര്‍ഗയില്‍ ദിവസേന ആരാധന നടത്താന്‍ ഉള്ള ഒരു ശ്രമം നടന്നിരുന്നു. ഇതിനെതിരെ മുരുകഭക്തര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അന്ന് മുരുകമലയുടെ താഴ്വാരത്തില്‍ ദിവസേന ആരാധന ആവശ്യമില്ലെന്ന് സുപ്രീംകോടതി വിധിക്കുകയായിരുന്നു. പകരം റംസാന്‍, ബക്രീദ് ദിവസങ്ങളില്‍ മാത്രമേ ഇവിടെ ആരാധന വേണ്ടൂ എന്നും സുപ്രീംകോടതി വിധിച്ചു. ദർഗ പരിസരത്ത് മൃഗബലി നിരോധിച്ചതും സുപ്രീം കോടതി ശരിവച്ചു. ജസ്റ്റിസ് അരവിന്ദ് കുമാറും ജസ്റ്റിസ് പി.ബി. വരാലെയും ഉൾപ്പെട്ട ബെഞ്ചാണ് അന്ന് വിധി പുറപ്പെടുവിച്ചത്.നേരത്തെ മദ്രാസ് ഹൈക്കോടതിയും മുസ്ലിങ്ങള്‍ ദിവസേന ദര്‍ഗ്ഗയില്‍ പ്രാര്‍ഥന നടത്തേണ്ട ആവശ്യമില്ലെന്ന് വിധിച്ചിരുന്നു. ദര്‍ഗ്ഗയിലെ മുസ്ലിങ്ങളുടെ മതപരമായ ആചാരങ്ങൾ നിയന്ത്രിച്ച മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെയ്‌ക്കുകയായിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് എം. ഇമാം ഹുസൈൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളിക്കളയുകയും ചെയ്തു. എം. ഇമാം ഹുസൈന് വേണ്ടി പ്രശാന്ത് ഭൂഷനാണ് ഹാജരായത്..

മുരുകന്റെ പടൈവീടാണ് മധുരയിലെ തിരുപ്പറംകുണ്ഡ്രം മല. അതിന്റെ താഴ്വാരത്തില്‍ സിക്കന്ദര്‍ എന്ന ഒരു ഫക്കീറിന്റെ പേര് പറഞ്ഞാണ് മുസ്ലിങ്ങള്‍ ദര്‍ഗ്ഗ ഉയര്‍ത്തിയത്. ഇതിന് പിന്നില്‍ സ്റ്റാലിന്റെ ഗൂഢാലോചനയാണെന്ന് ആരോപണമുണ്ടായിരുന്നു. തിരുപ്പറംകുണ്ഡ്രം മലയെ മൊത്തമായി സിക്കന്തര്‍ മലയാക്കി മാറ്റാനായിരുന്നു ഈ ഗൂഢാലോചന. എന്നാല്‍ മുരുകഭക്തര്‍ ഈ ഗൂഢാലോചന പൊളിച്ചു.

മുസ്ലിംലീഗും ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകളും

1962 മുതല്‍ ഡിഎംകെ പാര്‍ട്ടിയുമായി സഖ്യത്തിലുണ്ടായിരുന്ന മുസ്ലിം ലീഗ് ഈയിടെ ജോസഫ് വിജയിന്റെ ടിവികെ മുന്നണിയുടെ ഭാഗമായെന്ന് പ്രഖ്യാപിച്ചിരുന്നു. നേരത്തെ ജോസഫ് വിജയിന് മന്ത്രിസഭ രൂപീകരിക്കാന്‍ മാത്രം പിന്തുണ നല്‍കിയിരുന്ന മുസ്ലിം ലീഗ് കഴിഞ്ഞ ദിവസമാണ് 64 വര്‍ഷം പഴക്കമുള്ള ഡിഎംകെ മുന്നണിയുമായുള്ള ബന്ധം വിച്ഛേദിച്ചത്. മുരുകമലയില്‍ സുപ്രീംകോടതിയെ സമീപിക്കാനുള്ള ജോസഫ് വിജയിന്റെ തീരുമാനത്തിന് പിന്നില്‍ മുസ്ലിം ലീഗിന്റെയും ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകളുടെയും സമ്മര്‍ദ്ദമുണ്ടെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

Tags: TVK GovernmentSupreme CourtMadras High CourtLord MurugaLatest newsDeepathoonMurugamalaiJoseph Vijay
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.