ആലപ്പുഴ: യുവാക്കളെയും സ്‌കൂള്‍,കോളേജ് വിദ്യാര്‍ത്ഥികളെയും ലക്ഷ്യമാക്കി വില്പനയ്‌ക്കായി കൊണ്ടുവന്ന 30 പൊതി കഞ്ചാവുമായി രണ്ടു പേരെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌കാഡ് പിടികൂടി. അരൂക്കുറ്റി ചെത്തിപ്പറമ്പില്‍ വീട്ടില്‍ മനീഷ് (19), പുന്നപ്ര തെക്ക് രോഹിണി നിവാസില്‍ വിഷ്ണു (20) എന്നിവരാണ് എക്‌സൈസ് പിടിയിലായത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്വാഡിലെ സിഐ കെ.ആര്‍. ബാബുവും സംഘവും ഇവരെ കോടതിയില്‍ ഹാജരാക്കി. പരിശോധനയില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ. കുഞ്ഞുമോന്‍, എന്‍.ബാബു, ടി. പ്രിയലാല്‍, എ. അജീബ്, ജി. അലക്‌സാണ്ടര്‍, പി. അനിലാല്‍, വി.ബി. വിപിന്‍, എസ്.ആര്‍. റഹീം, എം. റെനി, എസ്.എന്‍. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
















