Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ശ്രീശ്രീ രവിശങ്കര്‍ കൊളംബിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2016, 09:41 pm IST
inWorld

ബൊഗോട്ടോ: മധ്യ-ദക്ഷിണ അമേരിക്കയില്‍ സമാധാന ദൗത്യവുമായി ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍. അക്രമവും മയക്കുമരുന്നും മൂലം ഏറെ ദുരിതം അനുഭവിക്കുന്ന മേഖലയാണിത്.

കൊളംബിയന്‍ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് രവിശങ്കറിന്റെ സന്ദര്‍ശനം. നേരത്തെ അദ്ദേഹം നടത്തിയ സന്ദര്‍ശനത്തില്‍ ഉണ്ടാക്കിയ സമാധാന കരാറുകള്‍ ഏറെ ഫലപ്രദമായ സാഹചര്യത്തിലാണ് വീണ്ടും സര്‍ക്കാര്‍ അദ്ദേഹത്തെ ക്ഷണിച്ചിരിക്കുന്നത്.

കൊളംബിയയിലെ കാലിയില്‍ നടക്കുന്ന സമാധാന ചര്‍ച്ച രവിശങ്കര്‍ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ജുവാന്‍ സാന്റോസ് അധ്യക്ഷത വഹിച്ചു. മുന്‍ കൊളംബിയന്‍ പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ അല്‍വാരോ ഉറിബുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സമാധാന ദൗത്യം മുന്നോട്ട് കൊണ്ടുപോകാനുളള പ്രതിപക്ഷ പാര്‍ട്ടികളുടെ സമീപനത്തെയും പങ്കിനെയും കുറിച്ച് ചര്‍ച്ചയും നടത്തി. ഇതിന് പുറമെ കൊളംബിയന്‍ പുനരേകീകരണ ഏജന്‍സിയുടെ മേധാവി ജോഷ്വ മിട്രോട്ടിയുമായും കൊളംബിയന്‍ സമാധാന ദൗത്യത്തിന്റെ ഇടനിലക്കാരന്‍ ഹെന്റി അക്കോസ്ത തുടങ്ങിയവരുമായും അദ്ദേഹം പ്രത്യേക കൂടിക്കാഴ്ച നടത്തി.

എഫ്എആര്‍സി ഒളിപ്പോരാളികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. പൗരസമൂഹം ഇവര്‍ക്കെതിരെ പ്രതികാരത്തിന് ഒരുങ്ങുകയാണ്. ഈ വിശ്വാസമില്ലായ്‌മ തുടച്ച് നീക്കേണ്ടത് നമ്മുടെ കടമയാണെന്നും രവിശങ്കര്‍ കൂട്ടിച്ചേര്‍ത്തു. അതിനായാണ് നാം മാപ്പുനല്‍കല്‍ പരിപാടി ആരംഭിച്ചത്. ഇത്തരം ഒരു പരിപാടിയില്ലെങ്കില്‍ സാധാരണ ജനത ഇവരെ മറ്റൊരു കണ്ണിലൂടെ മാത്രമേ നോക്കിക്കാണൂ. എഫ്എആര്‍സി ജനതയും ഇരകളാണെന്ന് നാം മനസിലാക്കണം. നൂറ് മുതല്‍ മുന്നൂറ് വരെ പേരടങ്ങിയ സംഘങ്ങളായി ഇവര്‍ക്ക് പരിശീലനം നല്‍കണം. യോഗയും ധ്യാനവും മറ്റും ജീവിതത്തെ കുറച്ച് കൂടി വിശാലമായ കാഴ്ചപ്പാടില്‍ കാണാന്‍ ഇവരെ സഹായിക്കും.

ഇരകളെയും എഫ്എആര്‍സിയെയും മുഖാമുഖം കൊണ്ടുവന്ന് മാപ്പ് നല്‍കല്‍ പരിപാടിയാണ് ജീവനകല ലക്ഷ്യമിടുന്നത്. യുദ്ധമുഖരിതമായ രാജ്യത്ത് ഇത് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരും പ്രതിപക്ഷ നേതാക്കളും പൊതുജനങ്ങളും പ്രമുഖരുമായുളള രവിശങ്കറിന്റെ കൂടിക്കാഴ്ചകള്‍

വെല്ലുവിളി നിറഞ്ഞ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് പുത്തന്‍ കരുത്ത് പകര്‍ന്നിരിക്കുന്നു. ബൊഗോട്ടയില്‍ ആവേശകരമായ വരവേല്‍പ്പാണ് ജനങ്ങള്‍ ശ്രീശ്രീ രവിശങ്കറിന് നല്‍കിയത്. ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുളളവരും സന്നിഹിതരായിരുന്നു. അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് ലാറ്റിനമേരിക്കന്‍ ബാന്‍ഡ് ഗ്രൂപ്പ് ഭജനകള്‍ ആലപിച്ചു. നിക്കാരഗ്വയിലെയും സാല്‍വഡോറിലെയും സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ ശ്രീശ്രീ സന്ദര്‍ശിക്കും. മെക്‌സിക്കോയിലടക്കമുളള വിവിധ രാജ്യങ്ങളില്‍ ജീവനകല ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

മെക്‌സിക്കോയില്‍ സെനറ്റ് നേതാക്കളുമായും ഉന്നത മതനേതാക്കളുമായും രാഷ്‌ട്രീയക്കാരുമായും വ്യവസായ നേതാക്കളുമായും മയക്കുമരുന്ന് ഇടപാടുകാരുമായും ജയിലില്‍ കഴിയുന്ന ഗുണ്ടകളുമായും ചര്‍ച്ച നടത്തും. തെക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലുമായി അദ്ദേഹം പത്ത് രാഷ്‌ട്രങ്ങള്‍ സന്ദര്‍ശിക്കും. മെക്‌സിക്കോ, എല്‍സാല്‍വദോര്‍, ഇക്വഡോര്‍, നിക്കരാഗ്വ, കോസ്റ്ററിക്ക, ഗ്വാട്ടിമാല, പനാമ, ബ്രസീല്‍, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തുക. കൊളംബിയയിലെ രണ്ടാമത്തെ വലിയ ഒളിപ്പോരാളി സംഘങ്ങളുമായും അദ്ദേഹം ചര്‍ച്ച നടത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

India

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

Kerala

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

Kerala

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

Kerala

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

പുതിയ വാര്‍ത്തകള്‍

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.