കണ്ണൂര്‍: ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ക്കും ബന്ധുക്കള്‍ക്കും പ്ലാസ്റ്റിക് കവറുകളില്‍ ഭക്ഷണസാധനങ്ങള്‍ കൊണ്ടു വരുന്നതൊഴിവാക്കി ടിഫിന്‍ കാരിയര്‍ ഏര്‍പ്പെടുത്തുന്ന പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് തളാപ്പിലെ കിംസ്റ്റ് ഹോസ്പിറ്റലില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍വഹിക്കും. ജില്ലാ ഭരണകൂടവും കിസാന്‍ കണ്ണൂരും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭക്ഷണം പൊതിഞ്ഞു കൊണ്ടുവരുമ്പോള്‍ അതോടൊപ്പം രോഗങ്ങളും വന്നുചേരുമെന്ന സന്ദേശമാണ് പദ്ധതിയിലൂടെ പ്രചരിപ്പിക്കുകയെന്ന് കിംസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ കെ പ്രമോദ് പറഞ്ഞു.
















