കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയുടെ അഡ്മിറല്‍ കപ്പിനായുളള 7-ാമത് പായ്‌ക്കപ്പലോട്ട മത്സരം ഡിസംബര്‍ 5 മുതല്‍ 11 വരെ എട്ടിക്കുളത്ത് നടക്കും. 25 രാജ്യങ്ങളില്‍ നിന്നുളള ടീമുകളാണ് ഇത്തവണ മത്സരത്തില്‍ പങ്കെടുക്കുന്നത്. ലേസര്‍(റേഡിയല്‍) ക്ലാസ് നാവിക ബോട്ടുകള്‍ ഉപയോഗിച്ച് നടക്കുന്ന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ നാവിക ടീമായിരുന്നു വിജയി.
















