ആലക്കോട്: അക്രമങ്ങളും കൊലപാതകങ്ങളും തുടരുകയാണെങ്കില്‍ കേരളത്തിലും സിപിഎമ്മിന് ബംഗാളിലെ സ്ഥിതിവരുമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അഭിപ്രായപ്പെട്ടു. ലോകത്ത് ഹിറ്റ്‌ലറും മുസ്സോളിനിയും ചെയ്യാന്‍ മടിക്കുന്ന കിരാത കൊലപാതകങ്ങളാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്നത്. യുവാക്കള്‍ അടക്കമുളള സംഘം സിപിഎമ്മിന്റെ ഈ അക്രമരാഷ്‌ട്രീയം മടുത്തിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാര്‍ക്‌സിസ്റ്റ് ഭീകരതക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ആലക്കോട് പഞ്ചായത്തില്‍ നടത്തിയ വാഹന പ്രചാരണജാഥയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച് ആലക്കോട് ടൗണില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാഥ തേര്‍ത്തല്ലയില്‍ ബിജെപി ജില്ലാ കമ്മറ്റിയംഗം എം.എന്‍.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സി.ജി.ഗോപന്റെ നേതൃത്വത്തിലുള്ള ജാഥക്ക് രയരോം, നെല്ലിപ്പാറ, വെള്ളാട് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. സ്വീകരണയോഗങ്ങളില്‍ സി.ജി.ഗോപന്‍, എം.സി.ജയേഷ്, പി.വി.ബാലന്‍, കെ.ജെ.മാത്യു, പി.രഘുകുമാര്‍, കെ.എസ്.തുളസീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















