കോളയാട്: മാന്‍കൊമ്പുമായി യുവാവ് പിടിയിലായി. കോളയാട് പുന്നപ്പാലത്ത് പുല്‍പ്പാറ ഹൗസില്‍ ജോര്‍ജ്ജിന്റെ മകന്‍ ഷിബു ജോര്‍ജ്ജ് ആണ് വീട്ടില്‍ സൂക്ഷിച്ച മാന്‍ കൊമ്പുമായി അറസ്റ്റിലായത്. വീട്ടിലെ അടുക്കളയില്‍ സ്ലാബിനകത്ത് ചാക്കില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് മാന്‍ കൊമ്പ് കണ്ടെത്തിയത്. ഇയാളില്‍ നിന്നും പണവും കണ്ടെത്തിയിട്ടുണ്ട്. കണ്ണവം എസ്‌ഐ കെ.വി.ഗണേഷ്, പേരാവൂര്‍ എസ്‌ഐ ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഷിബു ജോര്‍ജ്ജ് പിടിയിലായത്. പ്രതിയെ കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
















