മാലൂര്‍: സിപിഎം അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയ മാലൂര്‍ മള്ളന്നൂരിലെ കെ.കെ.ബിജു അനുസ്മരണം ഇന്ന്. 2000 ഡിസംബര്‍ 4 ന് മള്ളന്നൂരിലുള്ള വീട്ടിനകത്ത് വെച്ചാണ് കുടുംബാംഗങ്ങള്‍ക്ക് മുന്നിലിട്ട് സിപിഎം സംഘം ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. അനുസ്മരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ വീട്ടുമുറ്റത്തെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സാംഘിക്കും നടക്കും.
















