ചിറ്റാരിക്കാല്‍ ബിആര്‍സി കഴിവുത്സവത്തോടനുബന്ധിച്ച് ഉമേഷ് ചെറുവത്തൂര്‍ മാജിക്ക് അവതരിപ്പിക്കുന്നു
പരപ്പ: ശാരീരികവും മാനസികവുമായ വെല്ലുവിളികളാല്‍ ക്ലാസ്മുറികളിലും വീടുകളിലും ഒറ്റപ്പെടുന്ന കുട്ടികള്‍ക്കായി സര്‍വശിക്ഷാ അഭിയാന്‍ ചിറ്റാരിക്കല്‍ ബി.ആര്‍സിയുടെ നേതൃത്വത്തില്‍ ലോകവികലാംഗദിനത്തോടനുബന്ധിച്ച് നടന്ന ചിറകുള്ള ചങ്ങാതിമാര്‍ പരിപാടി സംഘാടനമികവുകൊണ്ടും ഉള്ളടക്കം കൊണ്ടും വ്യത്യസ്തമായി. പരപ്പ ടൗണില്‍വെച്ച് നടന്ന വര്‍ണോത്സവത്തില്‍ ഉമേഷ് ചെറുവത്തൂര്‍, ജെ.പി.മാസ്റ്റര്‍, കുഞ്ഞികൃഷ്ണന്‍, ഉണ്ണി എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ കാന്‍വാസ് ചിത്രരചന നടത്തി. പരപ്പ ജിഎച്ച്എസ്എസ് എന്‍സിസി യൂണിറ്റും ബാന്റ്‌സംഘവും ചേര്‍ന്ന്കുട്ടികളെയും രക്ഷിതാക്കളെയും വേദിയിലേക്ക്‌സ്വീകരിച്ചു. ശാരീരിക പ്രയാസങ്ങളെ അതിജീവിച്ച് മികവിലേക്കുയര്‍ന്ന മജീഷ്യന്‍ ഉമേഷ്‌ചെറുവത്തൂര്‍ കുട്ടികളോടൊപ്പം ചേര്‍ന്ന് മാജിക് അവതരിപ്പിച്ചു. എസ്എസ്എ ജില്ലാ പ്രോഗ്രാംഓഫീസര്‍ ബി.ഗംഗാധരന്‍ അഭിനേതാവ് അശ്വിന്‍ മധവിനെ പൊന്നാടയണിയിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.രാജന്‍ ഉദ്ഘാടനം ചെയ്തു. കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിധുബാല അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ തങ്കമണി, രാധാവിജയന്‍, കാര്‍ത്യായനി എന്നിവര്‍ സംസാരിച്ചു. രണ്ടാംദിവസം കുന്നുംകൈ എല്‍.പി.സ്‌കൂളില്‍ നടന്ന കലാ കായികോത്സവത്തില്‍ കുട്ടികളുടെ കലാകായിക പരിപാടികള്‍ അരങ്ങേറി. വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസീത രാജന്‍ സമ്മാനദാനം നടത്തി. ജെസ്‌ജോസഫ്, ഷൈജു ബിരിക്കുളം, ജയപ്രസാദ്, ഷിനിഫിലിപ്പ്, ഗ്രേസമ്മ, ഷേര്‍ളി, അനില, രമ്യ, വേണുഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അനൂപ് കല്ലത്ത് സ്വാഗതവും ജസ്‌ന ഡൊമനിക്ക് നന്ദിയും പറഞ്ഞു.
















