ഇങ്കുലാബ്
ചെന്നൈ: തമിഴ് വിപ്‌ളവ കവി മക്കള്‍ പവലര്‍ ഇങ്കുലാബ് അന്തരിച്ചു. കമ്മ്യൂണിസ്റ്റ് ലെനിനിസ്റ്റ് കവി ചെന്നൈ ന്യൂ കോളേജിലെ തമിഴ് പ്രൊഫസറായിരുന്നു.
പെരിയോറുടെ അനുയായി ആയിരുന്നു. ഷാഹുല്‍ ഹമീദെന്നായിരുന്നു ആദ്യ പേര്. രാഷ്‌ട്രീയക്കാരുടെ പാപ്പരത്തം എടുത്തുകാട്ടുന്ന കണ്‍മണി രാജമാണ് പ്രശസ്തമായ കവിത.
നാങ്ക മനുഷന്‍ഗഡ എന്ന കവിതയും പ്രശസ്തമാണ്. ഇത് ദളിത് സമ്മേളനങ്ങളില്‍ എപ്പോഴും പാടുന്ന ഒന്നാണ്. മണിമേഖലയുടെ പുതിയ വ്യാഖാനം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതിയാണ്.
















