ബാങ്കിലേക്ക് പണവുമായ പോയ വാഹനം ദേശീയപാതയില്‍
തകരാറിലായപ്പോള്‍
അമ്പലപ്പുഴ: റിസര്‍വ്വ് ബാങ്കിലേക്ക് പണവുമാിയ പോയ വാഹനം തകരാറിലായി. ദേശീയപാതയില്‍ കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തിന് വടക്കുഭാഗത്താണ് ഇന്നലെ രാവിലെ പത്തുമണിയോടെ വാഹനം തകരാറിലായത്. എറണാകുളം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് തിരുവനന്തപുരം റിസര്‍വ്വ് ബാങ്കിലേക്ക് 150 കോടി രൂപയുടെ പഴയ കറന്‍സിയുമായി പോയ ഇന്‍സുലേറ്റഡ് ലോറിയാണ് തകരാറിലായത്. പിന്നീട് സ്വകാര്യ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ജീവനക്കാരെത്തി തകരാറു പരിഹരിച്ചശേഷമാണ് തിരുവനന്തപുരത്തേക്്ക പോലീസ് സംരക്ഷണത്തോടെ യാത്ര തുടര്‍ന്നത്. വാഹനത്തിന്റെ ആക്‌സിലറേറ്റര്‍ തകരാറായതാണ് കാരണമെന്ന് പോലീസ് പറഞ്ഞു.
















