പന്തീരാങ്കാവ്: കര്‍മ്മങ്ങള്‍ ഈശ്വരാര്പ്പണമാകണമെന്ന് കണ്ണൂര്‍ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി അഭിപ്രായപ്പെട്ടു. പന്തീരാങ്കാവ് ഗണേശ സാധനാ കേന്ദ്രത്തില്‍ ശ്രീമംഗള സഹസ്രചണ്ഡീ മഹായാഗത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വ്യക്തിയും ചെയ്യുന്ന കര്‍മ്മങ്ങള്‍ യജ്ഞങ്ങളാക്കി മാറ്റണം. സ്വാര്‍ത്ഥരഹിതമായ മനസ്സോടെയാവണം കര്‍മ്മങ്ങള്‍ ചെയ്യേണ്ടത്. ഞാനെന്ന ഭാവം ഇല്ലാതാകുമ്പോഴാണ് കര്‍മ്മങ്ങള്‍ യജ്ഞങ്ങളായി മാറ്റുന്നത്. ഭൗതിക വിഷയങ്ങളിലുള്ള ആസക്തി ത്യജിക്കുമ്പോഴാണ് ഈശ്വരനിലേക്ക് അടുക്കുന്നത്. സ്വന്തം കര്‍മ്മം ഈശ്വരനുള്ള അര്‍ച്ചനയായി മാറ്റാന്‍ സാധിക്കണം. അഹംഭാവം കൈവിട്ടാല്‍ മാത്രമേ ഈശ്വരന്റെ അനുഗ്രഹത്തിന് പാത്രമായിത്തീരൂ. ഭൗതിക വിഷയങ്ങളിലെ ആസക്തി ഇല്ലാതായാല്‍ മാത്രമേ ശാന്തിയും സമാധാനവും ലഭിക്കൂ. എന്നാല്‍ മാത്രമേ ജീവിതലക്ഷ്യം കൈവരിക്കാനാകൂവെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: