ലാഹോര്‍: ഫെയ്‌സ് ബുക്കിലൂടെ വിവാഹിതയായ സ്ത്രീയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച പാക്കിസ്ഥാന്‍ ചിത്രകാരന് 2 വര്‍ഷം കഠിന തടവിനും 30,000 രൂപ പിഴയായി നല്‍കുവാനും ലാഹോര്‍ കോടതി ഉത്തരവിട്ടു.
വിവാഹിതയായ സ്ത്രീയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച യാസിര്‍ ഹമീദിനെയാണ് കോടതി ശിക്ഷിച്ചത്. അദ്ധ്യാപികയായ സ്ത്രീയെ ഇയാള്‍ ചിത്രങ്ങള്‍ കാട്ടി നിരന്തരം ശല്യം ചെയ്തിരുന്നതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ഇയാള്‍ കോടതിയില്‍ കുറ്റ സമ്മതം നടത്തി.
















