ന്യൂദല്‍ഹി: അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സിലര്‍ നിയമനങ്ങള്‍ക്കെതിരെ സുപ്രീം കോടതി. കൃത്യമായി യോഗ്യതാ മാനദണ്ഡങ്ങള്‍ ഇല്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് കോടതിയുടെ വിമര്‍ശനം.
വൈസ് ചാന്‍സിലര്‍ക്കുള്ള കൃത്യമായ യോഗ്യതാ മാനദണ്ഡങ്ങള്‍ സര്‍വ്വകലാശാല നിര്‍വ്വചിച്ചിട്ടില്ല. കാര്യശേഷിയുള്ളവരെ നിയമിക്കാമെന്നാണ് സര്‍വ്വകലാശാലയുടെ ചട്ടം. യോഗ്യതയുള്ളവരെ നിയമിക്കാതെ സംഗീതഞ്ജരെയും കായികതാരങ്ങളെയും വൈസ് ചാന്‍സിലര്‍ പദവികളില്‍ നിയമിക്കാമോയെന്നും കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അദ്ധ്യക്ഷനായ ബഞ്ചാണ് സര്‍വ്വകലാശാലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
2010 ലെ യുജിസിയുടെ നിയമന ഉത്തരവുകള്‍ പ്രകാരമുള്ള യാതൊരു ചട്ടങ്ങളും ഈ നിയമനങ്ങളില്‍ പാലിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. ഡിസംബര്‍ 6 നാണ് കോടതിയില്‍ ഈ കേസ്സിന്റെ അടുത്ത വാദം.
















