ആഗ്ര: വിവാഹത്തലേന്ന് വധുവിന് നേരെയുണ്ടായ ആസിഡ് ആക്രമണത്തില്‍ നേഴ്സായ അനാമിക സിംഗും സഹാദരി ശിവാന്ജിയും അറസ്റ്റില്‍. വരന് സൗറാബ് സിംഗുമായി അനാമിക സിംഗിനുണ്ടായിരുന്ന പ്രണയമാണ് ആസിഡ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. കല്യാണം മുടക്കാനായിരുന്നു ആസിഡ് ആക്രമണമെന്ന് യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
വരന്റെ വീട്ടുകാരാണെന്ന് പറഞ്ഞാണ് അനാമിക സിംഗും സഹോദരിയും വധുവായ അജ്ഞനയുടെ വീട്ടില്‍ എത്തിയത്. തുടര്‍ന്ന് കൈയ്യിലുണ്ടായിരുന്ന ആസിഡ് യുവതിക്ക് നേരെ പ്രയോഗിക്കുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: