ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്ക് മുന്നറിയിപ്പുമായി സ്ഥാനമൊഴിഞ്ഞ പാക്കിസ്ഥാന്‍ കരസേനാ മേധാവി ജനറല്‍ രഹീല്‍ ഷെരീഫ്. തങ്ങളുടെ ക്ഷമയെ ഇന്ത്യ ദൗര്‍ബല്യമായി കാണരുതെന്നാണ് മുന്നറിയിപ്പ്.
റാവല്‍പിണ്ടി ജനറല്‍ ആസ്ഥാനത്ത് നടന്ന സ്ഥാനമൊഴിയല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രഹീല്‍ ഷെരീഫ്. ചടങ്ങില്‍ ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ പാക്കിസ്ഥാന്റെ 16ാമത് കരസേനാ മേധാവിയായി ചുമതലയേറ്റു.
മുന്‍ സൈനിക മേധാവിമാരുടെയും പ്രവിശ്യാ മുഖ്യമന്ത്രിമാരുടെയും വിദേശ നയതന്ത്ര ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ഇന്ത്യയ്‌ക്കെതിരെയുള്ള ഷെരീഫിന്റെ പ്രസ്താവന.
















