പയ്യന്നൂര്‍: പയ്യന്നൂരില്‍ മകള്‍ സ്വന്തം അമ്മയെ ക്രൂരമായി പീഡിപ്പിച്ച സംഭവം സമൂഹ്യനീതി വകുപ്പ് ഗൗരവമായി കാണുന്നതായി ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ മുഖേന ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാനുള്ള എല്ലാ ഇടപെടലുകളും സാമൂഹ്യനീതി വകുപ്പ് നടത്തുമെന്നും മന്ത്രി അറിയിച്ചു.
പ്രായം ചെന്നവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുണ്ട്. ധാര്‍മികമായി ഈ ഉത്തരവാദിത്വം സ്വമേധയാ ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാല്‍ പരസ്പര സ്‌നേഹവും പരിഗണനയുമെല്ലാം അപ്രത്യക്ഷമാവുകയും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ കൂടിവരികയും ചെയ്യുന്ന ഇന്നത്തെ സമൂഹത്തില്‍ നിയമം മൂലം ഉത്തരവാദിത്ത്വം ഉറപ്പാക്കേണ്ട സ്ഥിതി ഉണ്ടായിരിക്കുകയാണ്. 2007ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പാസ്സാക്കിയെ മുതിര്‍ന്ന പൗരന്‍മാരുടെയും രക്ഷിതാക്കളുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന നിയമം ഉത്തരവാദിത്ത്വങ്ങള്‍ സംസന്ധിച്ച് വ്യക്തമായ ചിത്രം നല്‍കുന്നുണ്ട്.
ഭക്ഷണം,വസ്ത്രം, താമസ സ്ഥലം ചികിത്സയും പരിചരണവും എന്നിവയെല്ലാം സംരക്ഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. 60 വയസിന് മുകളിലുള്ള രക്ഷിതാക്കളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതും തടവും പിഴയും കിട്ടാന്‍ സാധ്യതയുള്ള ക്രിമിനല്‍ കുറ്റമാണെന്നും മന്ത്രി വ്യക്തമാക്കി.
ജലസമൃദ്ധി -വൃക്ഷസമൃദ്ധി പദ്ധതി
















