കണ്ണൂര്‍: സംഘടിത, അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്ക് ജന്‍ധന്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ സൗകര്യമൊരുക്കി കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 10 മുതല്‍ ആരംഭിച്ച ക്യാമ്പില്‍ യൂനിയന്‍ ബാങ്ക്, കാനറ ബാങ്ക്,സിന്റിക്കേറ്റ് ബാങ്ക് എന്നിവയാണ് കൗണ്ടറുകള്‍ ഒരുക്കിയത്. 117 പേര്‍ പുതുതായി അക്കൗണ്ട് എടുത്തു. 500, 1000 രൂപ നോട്ട് പിന്‍വലിച്ച സാഹചര്യത്തില്‍ തൊഴിലാളികള്‍ക്കുള്ള വേതനം അക്കൗണ്ട് വഴി വിതരണം ചെയ്യുന്നതിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു ക്യാമ്പ്.പി.കെ ശ്രീമതി എം.പി ക്യാമ്പ് സന്ദര്‍ശിച്ചു. 29 ന് രാവിലെ 10 മണി മുതല്‍ കലക്ടറേറ്റിലും എല്ലാ നഗരസഭകളിലും താലൂക്ക് ഓഫീസുകളിലും ബാങ്കുകളുടെ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിക്കും. മൊബൈല്‍ ബാങ്കിങ്ങിനെ കുറിച്ചുളള പരിശീലനവും ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിക്കും.
















