മരങ്ങാട്ടുപിള്ളി: 15-ാമത് ജില്ലാ കായികമേള രണ്ടാം ദിനം അവസാനിച്ചപ്പോള്‍ 14 പോയിന്റുമായി കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ല മുന്നേറ്റം തുടരുന്നു. തൊട്ടുപിറകിലായി 113 പോയിന്റുമായി ചങ്ങനാശ്ശേരിയും 60 പോയിന്റുമായി പാലാ ഉപജില്ലയും മുന്നേറ്റം തുടരുന്നു. സ്കൂള്‍ തലത്തില്‍ കുറുമ്പനാടം സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് 61 പോയിന്റും കോരുത്തോട് സികെഎം എച്ച്എസ്എസ് 42 പോയിന്റുമായി മുന്നേറുന്നു. ഇന്ന് വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം പാലാ ഡിവൈഎസ്പി വി.ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: