മാനന്തവാടി :മെഡിക്കല്‍ കോളേജ് ഭൂമിയില്‍ മാലിന്യം നിക്ഷേപിച്ചസംഭവത്തില്‍ ബിഡിജെഎസ് ജില്ലാകൗണ്‍സി ല്‍ പ്രതിഷേധിച്ചു.
വയനാട്ടില്‍ മെഡിക്കല്‍ കോളേജ് ഉയരുന്നതുംകാത്ത് പ്രതീക്ഷയോടെ ജനങ്ങള്‍ കാത്തിരിക്കുമ്പോഴാണ് കോളേജിന്റെ സ്ഥലത്ത് അധികൃതരുടെ ഒത്താശയോടെ മാലിന്യം കുഴിച്ചുമൂടിയത്. ഇത് ചൂണ്ടിക്കാട്ടുകയും പ്രതികരിക്കുകയും ചെയ്ത ബിജെപി ജില്ലാപ്രസിഡ ന്റ് സജിശങ്കര്‍ അടക്കമുളള നേതാക്കളെ അറസ്റ്റ്‌ചെയ്ത പോലീസ് നടപടി തികച്ചും അപലപനീയമാണ്.
പ്രശ്‌നത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബിഡിജെഎസ് ജില്ലാകൗണ്‍സി ല്‍ ആവശ്യപ്പെട്ടു.
ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എന്‍ .കെ.ഷാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആ ര്‍.പുരുഷോത്തമന്‍, യുവജന വിഭാഗം ജില്ലാപ്രസിഡന്റ് എം .ടി.സാബു, ജില്ലാ വൈസ്പ്രസിഡന്റ് പി.സി.ബിജു എന്നിവര്‍ പ്രസംഗിച്ചു.
















