പനമരം: കൊഴിഞ്ഞു വീഴുന്ന ഓരൊ പച്ചിലയും നാളെയുടെ നൊമ്പരമാണ്. വയനാടിന്റെ പച്ചപ്പു കാക്കാന്‍ ഓരോ വിദ്യാര്‍ത്ഥിയും വിദ്യാലയത്തിന്‍ ഒരു മരമെങ്കിലും നട്ടുവളര്‍ത്തണമെന്നും വയനാടിന്റ കുളിര്‍മയും പച്ചപ്പും സംരക്ഷിക്കാന്‍ താനും പ്രതിഞ്ജാബദ്ധനാണെന്നും ജില്ലാ കലക്ടര്‍ ബി. എസ്. തിരുമേനി അഭിപ്രായപ്പെട്ടു. വയനാട് പിന്നോക്കമല്ലെന്നും പല രംഗത്തും മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ തക്കവിധം മുന്നോക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദക്ഷിണേന്ത്യന്‍ ശാസ്ത്ര നാടക മത്സരത്തില്‍ ഒന്നാം സ്ഥാനവും, നല്ല നടന്‍, നല്ല സംവിധായകന്‍ എന്നീ നേട്ടങ്ങളും കൊയ്ത പനമരം ഗവ. ഹൈസ്ക്കൂളിനെ അനുമോദിച്ചു സംസാരിക്കുയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. ടി. ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തിന്റെയും സ്കൂള്‍ പി. ടി. എ യുടെയും ഉപഹാരങ്ങള്‍ ടീം ഏറ്റുവാങ്ങി.
നല്ല നടനായി തെരഞ്ഞെടുക്കപ്പെട്ട വിഷ്ണു യു. കെ, മികച്ച സംവിധായകന്‍ രാജേഷ് കീഴത്തൂര്‍, അഭിനേതാക്കളായ ഗ്ലോറിയ, അന്‍ഷാന, ദേവപ്രിയ, പ്രിന്‍സ്, വിനായക്, ശരണ്യ മോഹന്‍, മുഹമ്മദ് സഫ് വാന്‍ ഷാഹുല്‍ എന്നിവരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, പി. കെ അസ്മത്ത് പി. ദേവകി, ടി. മിനി, , പി. സതീദേവി ജുല്‍ന ഉസ്മാന്‍ പി. ടി എ. പ്രസിഡണ്ട് എം. കുഞ്ഞമ്മദ്, എം. ജയരാജന്‍ റാഹിന വി. ജെ. തോമസ്‍ ലിസി. പി.ജെ ഹെഡ്മിസ്ട്രസ് റോസമ്മ സാലിതുടങ്ങിയവര്‍ അനുമോദിച്ചു
















