കല്‍പ്പറ്റ :സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് നടപ്പിലാക്കുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ കുടുംബ വാര്‍ഷിക വരുമാനം 1,20,000 രൂപയില്‍ താഴെയുള്ള ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട തീയതി നവംബര്‍ 30 വരെ നീട്ടി. www.ksbcdc.com എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റഡ് കോപ്പി, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ് , ജാതി സെകിയിക്കുന്നതിന് എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അല്ലെങ്കില്‍ ബന്ധപ്പെട്ട റവന്യൂ അധികാരികളില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ്, ആറ് മാസത്തിനകം ലഭിച്ച കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം കോര്‍പ്പറേഷനില്‍ നിന്നുള്ള അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് അതാത് ജില്ലാ ഓഫീസുകളില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകേണ്ടതാണ്. വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: