Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ പോലീസ്-സിപിഎം രാജ് : സംഘപരിവാര്‍ പ്രവര്‍ത്തകരേയും നേതാക്കളേയും കളളക്കേസില്‍ കുടുക്കി ജയിലിലടയ്‌ക്കാന്‍ ആസൂത്രിത നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2016, 09:25 pm IST
in Kannur

കണ്ണൂര്‍: കണ്ണൂരില്‍ പോലീസ്-സിപിഎം കൂട്ടുകെട്ടിന്റെ സമാന്തരഭരണം. പോലീസിലെ ഒരു വിഭാഗത്തേയും ആഭ്യന്തരവകുപ്പിനേയും ഉപയോഗിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരെയും നേതാക്കളേയും കളളക്കേസില്‍ കുടുക്കി ജയിലിലടക്കാന്‍ ആസൂത്രിത നീക്കം. ഇത്തരത്തിലുളള നീക്കത്തിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം ഒരു കേസിലും പ്രതിയല്ലാത്ത ചെമ്പ്രയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷിനെ അകാരണമായി അറസ്റ്റ് ചെയ്ത് അയാളുടേതായ മൊഴി എന്ന രൂപത്തില്‍ പോലീസും സിപിഎമ്മും നടത്തുന്ന വ്യാജ പ്രചാരണം. മാത്രമല്ല, പയ്യന്നൂരില്‍ കൊല്ലപ്പെട്ട ധനരാജ് എന്ന സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ സ്വദേശിയായ ആര്‍എസ്എസ് നേതാവിനെ കളളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തതുമെല്ലാം സിപിഎം പോലീസിനെ ഉപയോഗിച്ച് ജില്ലയില്‍ സംഘപ്രസ്ഥാനങ്ങള്‍ക്ക് നേരെ നടത്തുന്ന ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമാവുകയാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയും പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ആഭ്യന്തരവകുപ്പ് ഏറ്റെടുത്തതോടെ സംഘപ്രസ്ഥാനങ്ങള്‍ക്ക് നേരെ ആരംഭിച്ച കടന്നാക്രമങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നീക്കങ്ങളെന്ന് വ്യക്തമാണ്. അധികാരത്തിലെത്തിയ അന്നു മുതല്‍ സംഘപ്രസ്ഥാനങ്ങളെ ഇല്ലായ്‌മ ചെയ്യാന്‍ പ്രവര്‍ത്തകരെയും നേതാക്കളേയും ഭീഷണിപ്പെടുത്തിയും പ്രവര്‍ത്തകരുടെ വീടുകളാക്രമിച്ചും കൊലപാതകം നടത്തിയും ഭീഷണിപ്പെടുത്തി വരികയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വളരെ വ്യക്തമായ അജണ്ട തയ്യാറാക്കി നടത്തുന്ന നീക്കങ്ങളാണ് ജില്ലയില്‍ സംഘപ്രസ്ഥാനങ്ങള്‍ക്ക് നേരെ സിപിഎം നടപ്പില്‍ വരുത്തുന്നത്.

എല്‍ഡിഎഫിന് ഭൂരിപക്ഷം വിവരം പുറത്തുവന്ന ദിവസം മുഖ്യമന്ത്രിയുടെ നാട്ടിലെ 20 ഓളം സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്ത് ആരംഭിച്ച സിപിഎം അഴിഞ്ഞാട്ടം ഏറ്റവുമൊടുവില്‍ പിണറായിയില്‍ രമിത്തെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊല്ലുന്നതില്‍ വരെ എത്തി. പയ്യന്നൂരിലും തില്ലങ്കേരിയിലും ചക്കരക്കല്ല്, തലശ്ശേരി, അഞ്ചരക്കണ്ടി ,പടുവിലായി, പാതിരിയാട് മേഖലയിലെല്ലാം നിരവധി അക്രമങ്ങളാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കഴിഞ്ഞ ആറ് മാസക്കാലമായി സിപിഎം അക്രമം നടത്തിയത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. മൂന്ന് സംഘ പ്രവര്‍ത്തകരുടെ ജീവനും സിപിഎമ്മുകാരാല്‍ ജില്ലയില്‍ നഷ്ടമായി. ഇതെല്ലാം വളരെ ആസൂത്രിതമായി സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടത്തിയതാണ്. ആസൂത്രിതമായി അക്രമങ്ങള്‍ നടത്തി പോലീസിനെ ഉപയോഗിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരെ കളളക്കേസില്‍പ്പെടുത്തുന്നത് ജില്ലയില്‍ പതിവായിരിക്കുകയാണ്. ചെയ്യാത്ത കുറ്റത്തിന് നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരാണ് കേസും ജയിലുമായി കഴിയുന്നത്.

ബിജെപിയുള്‍പ്പെടെയുളള സംഘ പ്രസ്ഥാനങ്ങള്‍ക്ക് ജില്ലയിലുണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും സിപിഎമ്മില്‍ നിന്നും അണികള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ട് സംഘപ്രസ്ഥാനങ്ങളില്‍ ചേക്കേറുന്നതില്‍ വിഭ്രാന്തി പൂണ്ടുമാണ് അക്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സമാധാന തീരുമാനങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഭരണകക്ഷിയെന്ന ഉത്തരവാദിത്വം പോലും മറന്നു കൊണ്ട് സിപിഎം അക്രമം നടത്തുന്നത്. വരും ദിവസങ്ങളിലും പോലീസിനെ നിഷ്‌ക്രിയമാക്കി നിര്‍ത്തി ജില്ലയില്‍ സംഘപ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ അക്രമം നടത്താനും കൊലപാതകം ഉള്‍പ്പെടെ നടത്താനും ആസൂത്രിത നീക്കങ്ങള്‍ സിപിഎം നേതൃത്വം നടത്തിയിട്ടുണ്ടെന്നാണ് സൂചന.

ഇപ്പോഴും ജില്ലയുടെ പല ഭാഗങ്ങളിലും ദിനംപ്രതി സംഘപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം സംഘം പോലീസിന്റെ സഹായത്തോടെ അക്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. സിപിഎമ്മിന്റെ അക്രമ-കൊലപാതക രാഷ്‌ട്രീയത്തിനെതിരെ ജനാധിപത്യപരമായി പ്രതിഷേധ പരിപാടികളും ഗൃഹസമ്പര്‍ക്കമടക്കമുളള പരിപാടികളും സംഘടിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് സംഘപരിവാര്‍ സംഘടനകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

പുതിയ വാര്‍ത്തകള്‍

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.