Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പാഴാക്കല്ലെ ഞാവല്‍പ്പഴം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 12:21 pm IST
in Lifestyle

നമ്മുടെ നാട്ടില്‍ ഇഷ്ടം പോലെ ലഭ്യമാണെങ്കിലും ഉപയോഗിക്കപ്പെടാതെ പോവുന്ന ഒന്നാണ് ഞാവല്‍ പഴം. നേരിയ ചവര്‍പ്പ് രുചിയോടുകൂടിയ ഞാവല്‍ പഴത്തെ അകറ്റി നിര്‍ത്താന്‍ കാരണം അതിന്റെ നീല നിറമാണ്. കഴിച്ചുകഴിഞ്ഞാല്‍ വായും ചുണ്ടും നീലനിറത്തിലാകുമെങ്കിലും വളരെയധികം ഔഷധ ഗുണങ്ങളുള്ള പഴമാണ് ഞാവല്‍ . ആയുര്‍വേദത്തില്‍ നിരവധി ഔഷധങ്ങളില്‍ ഇത് ഉപയോഗിക്കുന്നുണ്ട്. യൂജിനിയ ജമ്പോല നം എന്നതാണ് ശാസ്ത്രനാമം. വായിലുണ്ടാകുന്ന മുറിവിന് ഞാവലിന്റെ തൊലി കഷായംവച്ച് കവിള്‍ക്കൊള്ളുന്നത് നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു.

തീപ്പൊള്ളലിന് 100 ശതമാനം വിശ്വാസയോഗ്യമായ ദിവ്യൗഷധമാണ് ഞാവലിന്റെ ഇല. പൊള്ളലേറ്റ ഉടനെ ഞാവലിന്റെ പച്ചയില പറിച്ച് തിളച്ച വെള്ളത്തില്‍ രണ്ടുമിനിറ്റ് ഇട്ടുവച്ച് ഇലയെടുത്ത് വെള്ളം തുടച്ചുകളഞ്ഞ് ഓരോന്നായി അടുപ്പിച്ച് പൊള്ളിയഭാഗത്ത് പതിച്ചുവയ്‌ക്കുക. ഇതിനുശേഷം വൃത്തിയുള്ള തുണികൊണ്ട് ബാന്‍ഡേജ് ചെയ്യുക. ഇങ്ങനെ ഒരാഴ്ച ചികിത്സിച്ചാല്‍ വ്രണം ശുദ്ധിയായി തവിട്ടുനിറമാകാന്‍ തുടങ്ങുമത്രെ. പ്രമേഹം അകറ്റുന്നതിന് നല്ലതാണ് ഞാവലിന്റെ കുരു. എത്ര കടുത്ത അവസ്ഥയിലുള്ള പ്രമേഹമായാലും ചുരുങ്ങിയ ദിവസംകൊണ്ട് നിയന്ത്രണവിധേയമാക്കാം. തുടര്‍ച്ചയായ ചികിത്സകൊണ്ട് പ്രമേഹം നിയന്ത്രിച്ച് ജീവിതം സുഗമമായി മുന്നോട്ടുകൊണ്ടുപോകാം. ഞാവലിന്റെ കുരു ഉണക്കിച്ചൊടിച്ച് ഒരൗണ്‍സ് ശുദ്ധജലത്തില്‍ കലക്കി ദിവസം മൂന്നുനേരം ഭക്ഷണത്തിനു മുമ്പ് സേവിക്കുക.

പാര്‍ശ്വഫലങ്ങളില്ലാതെ പ്രമേഹം നിയന്ത്രിക്കാന്‍ ഞാവല്‍ കുരുവിനോളം കഴിവ് മറ്റൊരു ഔഷധത്തിനും ഇല്ലെന്നുതന്നെ പറയാം. പ്രമേഹരോഗികള്‍ക്ക് ദേഹമാസകലം ഉണ്ടാവുന്ന ചെറിയ ഉണലുകള്‍പോലുള്ള കുരുക്കള്‍ , മാറാത്ത വ്രണങ്ങള്‍ എന്നിവയെ സുഖപ്പെടുത്താനും ഈ ഔഷധം അത്യുത്തമമാണ്. അര്‍ശസ്, വയറുകടി, വിളര്‍ച്ച എന്നിവ മാറുന്നതിനും ഞാവല്‍ പഴം ഉത്തമമാണ്. മാര്‍ച്ച്, ഏപ്രിലിലാണ് ഞാവല്‍ പൂക്കുന്നത്. സുഗന്ധം വമിക്കുന്ന ചെറിയ പൂക്കള്‍. മധുരം, പുളി, ചവര്‍പ്പ് ഇവ ചേര്‍ന്ന സമ്മിശ്ര സ്വാദ് ആര്‍ക്കും ഇഷ്ടപ്പെടും. ഞാവലിന്റെ കൂട്ടത്തില്‍ വെളുത്ത പഴങ്ങളുണ്ടാവുന്ന ഒരുതരവും ഉണ്ട്. ഈ ഇനത്തിന് വെഞ്ഞാവല്‍ എന്നുപറയും. പഴത്തില്‍ വൈറ്റമിന്‍ ‘എ’ യും ‘സി’യും സമൃദ്ധിയായുണ്ട്. പ്രോട്ടീന്‍സ്, ഫോസ്ഫറസ്, കാത്സ്യം, ഫൈബര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. വൈനും, വിനാഗിരിയും ഉണ്ടാക്കാനും ഞാവല്‍പ്പഴം ഉപയോഗിക്കാം.

ഞാവല്‍ പഴം ജ്യൂസ്

കുരുകളഞ്ഞ് അരിഞ്ഞ ഞാവല്‍ പഴം- രണ്ട് കപ്പ് ഐസ് കട്ടകള്‍- ഒരു കപ്പ് വെള്ളം- ഒരു കപ്പ് പഞ്ചസാര- ഒരു ടേബിള്‍ സ്പൂണ്‍ അല്ലെങ്കില്‍ മൂന്ന് ടീ സ്പൂണ്‍ തേന്‍ കാരുപ്പ്- ഒരു നുള്ള് കുരുമുളക് പൊടി- ഒരു നുള്ള് നാരങ്ങാ നീര്- ഒരു ടീസ്പൂണ്‍ പുതിനയില, ഞാവല്‍ പഴം അരിഞ്ഞത്- അലങ്കരിക്കുന്നതിന് തയ്യാറാക്കുന്ന വിധം ഒരു മിക്‌സര്‍ ബൗളില്‍ അരിഞ്ഞ ഞാവല്‍പ്പഴം, പഞ്ചസാര അല്ലെങ്കില്‍ തേന്‍, നാരങ്ങാ നീര്, കാരുപ്പ്, കുരുമുളക് പൊടി, വെള്ളം, കുറച്ച് ഐസ് കട്ടകള്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഒരു ഗ്ലാസിലേക്ക് ബാക്കിയുള്ള ഐസ് കട്ടകള്‍ ഇട്ട് അതിനുമീതെ ഞാവല്‍പ്പഴം ജ്യൂസ് ഒഴിക്കുക. പുതിനയില, ഞാവല്‍പഴം കഷ്ണങ്ങളാക്കിയത് എന്നിവ കൊണ്ട് അലങ്കരിച്ച ശേഷം വിളമ്പുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍
Kerala

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

Kerala

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

Entertainment

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

Entertainment

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

പുതിയ വാര്‍ത്തകള്‍

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.