Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലീഗില്‍ ചേരിപ്പോര് രൂക്ഷംഓഫീസില്‍ സൂക്ഷിച്ചിരുന്ന മെമ്പര്‍ഷിപ്പ് രാത്രിയില്‍ വിമതര്‍ കവര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2016, 11:06 pm IST
in Ernakulam

കാക്കനാട് : സംഘടന പിടിച്ചെടുക്കാന്‍ തൃക്കാക്കര മുസ്ലിം ലീഗില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ പോര് രൂക്ഷമായി. കഴിഞ്ഞ ദിവസം രാത്രിയില്‍ ലീഗ് ഹൗസില്‍ അതിക്രമിച്ച് കടന്ന ഒരു വിഭാഗം അലമാര കുത്തിപ്പൊളിച്ച് മെ്മ്പര്‍ഷിപ്പുകള്‍ എടുത്തുകൊണ്ട് പോയി. വെള്ളിയാഴ്ച വൈകിട്ട് യോഗം ചേര്‍ന്ന് മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ തീരുമാനിച്ച് നേതാക്കള്‍ പോയ ശേഷം രാത്രിയില്‍ തിരിച്ചത്തെിയ സംഘം മെംബര്‍ഷിപ്പുമായി കടന്നുകളയുകയായിരുന്നു. രാത്രിയില്‍ ഓഫിസില്‍ അതിക്രമിച്ച് മെമ്പര്‍ഷിപ്പ് കവര്‍ന്നവര്‍ക്കെതിരെ ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് ഹംസ മൂലയില്‍ തൃക്കാക്കര പൊലിസില്‍ പരാതി നല്‍കി.

മുന്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ അനുകൂലിക്കുന്ന സംഘമാണ് മെമ്പര്‍ഷിപ്പുമായി കടന്നതെന്നാണ് പരാതി. തൃക്കാക്കര പഞ്ചായത്ത് മുന്‍ വാര്‍ഡ് മെമ്പര്‍ കെ.കെ.ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓഫിസില്‍ അതിക്രമിച്ച് കടന്ന് മെമ്പര്‍ഷിപ്പ് കൊണ്ട് പോയതെന്നാണ് നേതാക്കളുടെ പരാതി. കാക്കനാട് എന്‍.ജി. ഒ ക്വാര്‍ട്ടേഴ്‌സിലാണ് ലീഗ് ഹൗസ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം ലീഗ് ഹൗസില്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍ സംബന്ധിച്ച് തീരുമാനിക്കാന്‍ യോഗം കൂടിയത്. മുനിസിപ്പല്‍ പ്രദേശത്തെ പതിനൊന്ന് ശാഖകളെ പ്രതിനിധീകരിച്ച് പ്രസിഡന്റ്, സെക്രട്ടറി, റിട്ടേണിങ് ഓഫിസര്‍മാരും നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. പതിനൊന്ന് ശാഖകളിലേക്കുള്ള മെംബര്‍ഷിപ്പുകള്‍ റിട്ടേണിങ് ഓഫിസര്‍മാരുടെ സാന്നിധ്യത്തില്‍ വിതരവും നടത്തിയിരുന്നു.

എന്നാല്‍ കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി രംഗത്തിറങ്ങിയ തലക്കോട്ട്മൂല(ഇടച്ചിറ) ശാഖയിലെ മെംബര്‍ഷിപ്പ് വിതരണം നേതാക്കള്‍ തടഞ്ഞുവെച്ചാതാണ് മറുവിഭാഗത്തെ ചൊടിപ്പിച്ചത്. സംഘടന വിരുദ്ധ പ്രവര്‍ത്തനത്തിന് നടപടി നേരിടുന്നവര്‍ അംഗങ്ങളായ തലക്കോട്ട്മൂല ശാഖയില്‍ പിന്നീട് യോഗം വിളിച്ച് മെമ്പര്‍ഷിപ്പ് നല്‍കാനായിരുന്നു യോഗം തീരുമാനിച്ചത്. ഇതനുസിച്ച് തലക്കോട്ട്മൂല ശാഖയിലേയും കൊച്ചി കോര്‍പ്പറേഷനില്‍ ഉള്‍പ്പെടുന്ന ഇടപ്പള്ളി ഡിവിഷനിലേയും മെംബര്‍ഷിപ്പുകളാണ് ഓഫിസ് അലമാരയില്‍ സൂക്ഷിച്ചിരുന്നത്.

എന്നാല്‍ വിമത വിഭാഗം ഓഫിസില്‍ അതിക്രമിച്ച് കയറി മെമ്പര്‍ഷിപ്പ് കവരുകയായിരുന്നു. 2005ലെ തൃക്കാക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥിക്കെതിരെ റിബലായി മത്സരിച്ച് വിജയിച്ച കെ.കെ. ഇബ്രാഹിമിനെ അന്ന് പാര്‍ട്ടി പുറത്താക്കിയിരുന്നു. പിന്നീട് പാര്‍ട്ടിക്ക് മാപ്പപേക്ഷ എഴുതികൊടുത്തതിനെ തുടര്‍ന്നാണ് തിരിച്ചെടുത്തത്. എന്നാല്‍ നേതാക്കളുടെ ഔദാര്യത്തില്‍ തിരിച്ചെടുത്ത മുന്‍ മെംബറാണ് പാര്‍ട്ടിയില്‍ സംഘടന വിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് നേതാക്കളുടെ ആരോപണം. മുനിസിപ്പല്‍ പ്രദേശത്തെ വിമത വിഭാഗത്തിന് കാര്യമായി സ്വാധീനമില്ലെന്നും ഔദ്യോഗിക വിഭാഗം ചൂണ്ടിക്കാട്ടുന്നു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തെ മറികടക്കാനുള്ള തന്ത്രമാണ് വിമതവിഭാഗം ലക്ഷ്യമിടുന്നതെന്നും നേതാക്കള്‍ പറഞ്ഞു. ഇതിനായി സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് നടപടി നേരിടുന്ന തലക്കോട്ട് മൂലയിലെ പ്രദേശിക നേതാക്കളെയാണ് വിമത വിഭാഗം കൂടെ കൂട്ടിയിരിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

India

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

Sport

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

Gulf

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

പുതിയ വാര്‍ത്തകള്‍

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

കെഎസ്ആര്‍ടിസി സൗജന്യ യാത്രാ പദ്ധതി: 2ാം ദിവസം യാത്ര ചെയ്തത് പത്ത് ലക്ഷത്തിലധികം സ്ത്രീകള്‍

ഇന്ത്യയുടെ കയറ്റുമതി 12 വർഷത്തിനുള്ളിൽ 85 ശതമാനം വർധിച്ച് 863 ബില്യൺ ഡോളറിലെത്തി : ഇത് കേന്ദ്ര സർക്കാരിന്റെ വിജയം

75,000 രൂപ വരെയുള്ള സഹകരണ വിള വായ്‌പകൾ പൂർണമായും എഴുതിത്തള്ളുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.