മണര്‍കാട്: പഞ്ചായത്തില്‍ വ്യാപക അക്രമത്തിന് സിപിഎം ശ്രമം. മണര്‍കാട് വ്യാപകമായ അക്രമത്തിന് സിപിഎം ശ്രമം. കഴിഞ്ഞ പഞ്ചായത്ത് ഉപതെരഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടിയതില്‍ വിളിറിപൂണ്ടവരാണ് അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത്.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ സംഘടനകളുടെ കൊടിമരങ്ങളും ബോര്‍ഡുകളും വ്യാപകമായി രാത്രി കാലങ്ങളില്‍ നശിപ്പിക്കപ്പെടുന്നു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെക്ക് പുതിയതായി വന്ന പ്രവര്‍ത്തകര്‍ക്കുനേരെ നിരന്തരം വധഭീഷണി മുഴക്കലും നടക്കുന്നുണ്ട്. ബിജെപി, ആര് എസ് എസ് പ്രവര്‍ത്തകരെ വധിക്കുമെന്ന് നിരന്തരം സോഷില് മീഡിയയിലൂടെയും ഭീഷണി ഉയരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മണര്‍കാട് പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: