Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

എനിക്ക് ജീവിക്കണം വര്‍ഷങ്ങളോളം; ആഗ്രഹം സാധിച്ച് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2016, 03:33 pm IST
in Lifestyle

ക്യാന്‍സര്‍ ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ അവസാനത്തെ ആഗ്രഹം സാധിച്ച് കൊടുത്ത് ലണ്ടന്‍ ഹൈക്കോടതി. മരിച്ചാലും തനിക്ക് ഏറെ നാള്‍ ഈ ലോകത്ത് തുടരണമെന്ന ആഗ്രഹമാണ് ജഡ്ജിയായ പീറ്റര്‍ ജാക്‌സണ്‍ പതിനാലുകാരിയായ പെണ്‍കുട്ടിയ്‌ക്ക് സാധിച്ചു കൊടുത്തത്.

ക്യാന്‍സര്‍ ബാധിച്ച് ഏറെ കാലമായി ചികിത്സയിലായിരുന്ന പെണ്‍കുട്ടി രോഗം ഗുരുതരമായതിനെ തുടര്‍ന്നാണ് തന്റെ ആഗ്രഹം അറിയിച്ചു കൊണ്ട് ഹൈക്കോടതി ജഡ്ജിയ്‌ക്ക് കത്തെഴുതിയത്. തന്നെ ക്രയോണിക്‌സിന് വിധേയമാക്കണമെന്നാണ് കത്തിലെ ആവശ്യം.

ഭേദമാക്കാന്‍ കഴിയാത്ത അസുഖം മൂലം മരിക്കുന്നവരുടെ ശരീരം ഭാവിയില്‍ നൂതനമായ ചികിത്സ രീതികള്‍ കൊണ്ട് സുഖപ്പെടുത്താന്‍ സാധിക്കുമെന്ന വിശ്വാസത്തില്‍ ഫ്രീസ് ചെയ്ത് സൂക്ഷിക്കുന്നതിനെയാണ് ക്രയോണിക്‌സ് എന്ന് പറയുന്നത്.

‘ എനിക്ക് വര്‍ഷങ്ങളോളം ജീവിക്കണം. ഭാവിയില്‍ അര്‍ബുദം പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുന്ന കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകും. അപ്പോള്‍ വീണ്ടും ജീവിക്കാന്‍ കഴിയണം.

ഞാന്‍ മരിച്ചാല്‍ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കുക. എന്നാല്‍ നൂറുവര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കില്‍ പോലും ലോകം ഈ രോഗത്തെ തോല്‍പ്പിക്കുമ്പോള്‍ എനിക്ക് വീണ്ടും ഉണരണം. എന്നായിരുന്നു പെണ്‍കുട്ടിയുടെ കത്തിലെ വാക്കുകള്‍.

എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇത് ആദ്യം അനുവദിച്ചിരുന്നില്ല. അമ്മ മകളുടെ ആഗ്രഹത്തെ പൂര്‍ണമായും അംഗീകരിച്ചപ്പോള്‍ പിതാവ് അതിന് എതിരായിരുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി കുട്ടിയുമായി ഒരു ബന്ധവുമില്ലാത്ത പിതാവ് അവളുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്നതു മൂലമുള്ള ചിലവിനെയും അനന്തരഫലങ്ങളെയും കുറിച്ച് ആശങ്ക ഉയര്‍ത്തിയാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. എന്നാല്‍ പിന്നീട് മാതാപിതാക്കള്‍ പെണ്‍കുട്ടിയുടെ താത്പര്യത്തിന് വഴങ്ങുകയായിരുന്നു.

താഴ്ന്ന ഊഷ്മാവില്‍ (80 ഡിഗ്രി സെല്‍ഷ്യസ് ) സൂക്ഷിച്ച ശരീരങ്ങള്‍ (ക്രയോജനിക്കലി പ്രിസര്‍വ്ഡ്) പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ചിലര്‍ അങ്ങനെ വിശ്വസിക്കുന്നു.

അവസാനകാലത്ത് പെണ്‍കുട്ടി ഇന്റര്‍നെറ്റില്‍ തെരഞ്ഞതും ക്രയോജനിക് പ്രിസര്‍വേഷന്റെ സാധ്യതകളെകുറിച്ചായിരുന്നു. പുതിയ കണ്ടുപിടുത്തങ്ങള്‍ വരുമ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അവള്‍. അതുകൊണ്ടാണ് ഈ അവസരം ഉപയോഗപ്പെടുത്താനായി അവള്‍ ജഡ്ജിയ്‌ക്ക് ഇങ്ങനെയൊരു കുറിപ്പ് എഴുതിയത്.

കുടുംബപ്രശ്‌നങ്ങള്‍ക്കും കുട്ടിക്കാലത്തെ രോഗവും മൂലം വലയുന്ന കുട്ടിയുടെ അവസ്ഥയെ ‘ദുരന്തങ്ങളുടെ ഒത്തുചേരല്‍’ എന്നാണ് ജഡ്ജി വിശേഷിപ്പിച്ചത്. തന്റെ അവസ്ഥയെ ധീരതയോടെ നേരിട്ട കുട്ടിയെ പുകഴ്‌ത്താനും അദ്ദേഹം മറന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

Kerala

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

Kerala

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

India

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

Kerala

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

പുതിയ വാര്‍ത്തകള്‍

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.