കണ്ണൂര്‍: മതേതര രാജ്യമായ ഇന്ത്യയില്‍ ഏകീകൃത സിവില്‍ നിയമം അനിവാര്യമാണെന്നും ഏകസിവില്‍ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നതായും ഡമോക്രാറ്റിക് ഹിന്ദു പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ ടി.പി.പത്മനാഭന്‍ പറഞ്ഞു. അറിവും പക്വതയുമുള്ള മുഴുവന്‍ ഇന്ത്യക്കാരും ഏകീകൃത സിവില്‍ നിയമത്തെ അംഗീകരിക്കുമെന്നും പത്മനാഭന്‍ വ്യക്തമാക്കി.
















