കണ്ണൂര്‍: സംസ്‌കാര കൈരളിയുടെ ആഭിമുഖ്യത്തില്‍ മഹാകവി കുട്ടമത്തിന്റെ കൃതികളെക്കുറിച്ചുള്ള പ്രഭാഷണവും ആസ്വാദനവും ഐഎംഎ ഹാളില്‍ നടന്നു. ഡോ.പി.മനോഹരന്‍ അധ്യക്ഷത വഹിച്ചു. കുട്ടമത്ത് ഹെറിട്ടേജ് സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ ഡോ.എം.എസ്.നായര്‍ ഉദ്ഘാടനം ചെയ്തു. നീലേശ്വരം കാമ്പസ് ഡയരക്ടര്‍ ഡോ.എ.എം.ശ്രീധരന്‍ പ്രഭാഷണം നടത്തി. ടി.കെ.ഡി.മുഴപ്പിലങ്ങാട്, കവിയൂര്‍ രാഘവന്‍, കെ.വല്ലി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.എന്‍.കെ.ശശീന്ദ്രന്‍ സ്വാഗതവും സൗമി മട്ടന്നൂര്‍ നന്ദിയും പറഞ്ഞു.
















