കണ്ണൂര്‍: അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെതിരെ കോണ്‍ഗ്രസ്സ്, മാര്‍ക്‌സിസ്റ്റ്, എസ്ഡിപിഐ സമരം ഫലത്തില്‍ കള്ളപ്പണക്കാരെ സഹായിക്കാനാണെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. നോട്ടുകള്‍ മാറ്റിയെടുക്കാനും ആവശ്യത്തിന് ലഭിക്കാനുമുള്ള പ്രയാസം ഏതാനും ദിവസത്തേക്ക് മാത്രമേയുള്ളൂ. മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ബാങ്ക് അധികൃതര്‍ സഹായകരമായ നിലപാട് സ്വീകരിക്കണം. കണ്ണൂരില്‍ പ്രധാനമന്ത്രിയുടെ കട്ടൗട്ടില്‍ ചെരുപ്പുമാലയിട്ടവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി വിധി കള്ളപ്പണക്കാര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാറിനും ജനങ്ങള്‍ക്കുമുളള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
















