Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പണമൊഴുകുന്ന പാഴ്മുളം തണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2016, 07:09 pm IST
in Lifestyle

 

മുള കേവലം പാഴ്മുളം തണ്ടാണെന്ന ധാരണ തിരുത്തുകയാണ് തിരുവനന്തപുരത്തെ സ്റ്റുഡിയോ ഓഫ് ട്രെഡീഷണല്‍ ആര്‍ട്‌സിലെ മുഖ്യകലാകാരി കെ.ശ്യാമളാകുമാരി. ഇവര്‍ വികസിപ്പിച്ചെടുത്ത പെന്‍സ്റ്റാന്റ്, വാള്‍ ഹാംഗര്‍, ഫ്‌ളവര്‍വെയ്‌സ്, ബഡ്‌റൂം ലാംപ് തുടങ്ങിയ ഉല്‍പ്പനങ്ങളാണ് ശ്രദ്ധേയം. വരപ്പ് ഉപകരണങ്ങളോ എഴുത്ത് സാമഗ്രികളോ നിക്ഷേപിച്ച് മേശപ്പുറത്ത് സൂക്ഷിക്കാവുന്നവയാണ് പെന്‍സ്റ്റാന്റുകള്‍. ഒരേ അച്ചില്‍ വാര്‍ത്തെടുത്തതുപോലെ തോന്നാത്ത വ്യത്യസ്ത മ്യൂറല്‍ ഡിസൈനുകള്‍ കൈകൊണ്ട് വരച്ചിരിക്കുന്നു എന്നതും ഇവയെ ആകര്‍ഷകമാക്കുന്നു.

ഗ്രാമഗ്രാമാന്തരങ്ങളിലെ പരമ്പരാഗത തൊഴിലാളികളുടേയും കരകൗശല വിദഗ്ധരുടേയും അസംസ്‌കൃത വസ്തുവായ മുളയുല്‍പ്പന്നങ്ങളുടെ മേഖല എന്ന് വന്‍ വ്യവസായത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. ചുവര്‍ചിത്രങ്ങള്‍ വരച്ചലങ്കരിച്ച മുളയുല്‍പ്പന്നങ്ങള്‍ക്കും വിദേശരാജ്യങ്ങളില്‍ പ്രിയമേറെയാണ്.

ലളിത സുന്ദരം, ഉപയോഗപ്രദം, പരിസ്ഥിതി സൗഹൃദം, കേരളപാരമ്പര്യത്തനിമ എന്നീ പ്രത്യേകതകളാല്‍ മോഹവിലയ്‌ക്കാണ് ഈ ഉല്‍പ്പന്നങ്ങള്‍ വിറ്റുപോകുന്നത്. അന്താരാഷ്‌ട്ര സെമിനാറിനെത്തുന്ന പ്രതിനിധികള്‍, പൊതുസമ്മേളനത്തിലെ വിശിഷ്ടാതിഥികള്‍, സ്‌കൂള്‍-കോളേജ്തലത്തിലെ മത്സരവിജയികള്‍, എന്നിവര്‍ക്കെല്ലാം സമ്മാനിക്കാവുന്നതാണ് ഈ ചിത്രാംഗിത മുളയുല്‍പ്പന്നങ്ങള്‍.

സമീപകാലത്തുണ്ടായ മ്യൂറല്‍ തരംഗമാണ് ശ്യാമളകുമാരിക്ക് ഇത്തരം പരീക്ഷണത്തിന് പ്രചോദനം. പുത്തന്‍മന്ദിരച്ചുവരുകളില്‍ ചുവര്‍ചിത്രം വരച്ച് അലങ്കരിക്കുക, മണ്‍പാത്രങ്ങളിലെ ചുവര്‍ചിത്രാലങ്കാരങ്ങള്‍ക്കൊണ്ട് വീടലങ്കരിക്കുക, ചുവര്‍ചിത്രങ്ങള്‍ വരച്ച സാരി, നേര്യത്, ചുരിദാര്‍, ഷര്‍ട്ട് തുടങ്ങിയവ ധരിക്കുക എന്നിവ ആധുനിക അഭിരുചിയുടെ ഭാഗമാണ്. ടൂറിസം, ഐടി മേഖലകളില്‍ ചുവര്‍ചിത്രങ്ങള്‍ കേരളീയ പാരമ്പര്യത്തിന്റെ പ്രതീകമായി മാറിയിട്ടുണ്ടെന്ന് ശ്യാമളാകുമാരി പറയുന്നു.

പ്രകൃതിവര്‍ണങ്ങള്‍ വേപ്പിലയില്‍ ചാലിച്ച് ഇയ്യാംപുല്‍തൂലികകൊണ്ട് ചുണ്ണാമ്പ് പ്രതലത്തിലെഴുതുന്ന പരമ്പരാഗത കേരളീയ ചുവര്‍ച്ചിത്ര സാങ്കേതിക രീതിയിലാണ് ഇത്തരം മുളയുല്‍പ്പന്നങ്ങളിലും സ്വീകരിക്കുന്നത്. കാവിച്ചുവപ്പ്, മഞ്ഞക്കാവി, ഇലപ്പച്ച, ഹരിതനീലം, കരിമഷി എന്നിവയാണ് വര്‍ണ്ണക്കൂട്ടുകള്‍. പ്രകൃതി വര്‍ണങ്ങള്‍ക്ക് പകരം സമാന നിറങ്ങളില്‍ അക്രിലിക് ചായങ്ങളും ഉപയോഗിക്കാറുണ്ട്.

കലാവാസനയും ഒപ്പം സമയവുമുള്ള ആര്‍ക്കും ചെയ്യാവുന്നതാണ് മുളംതണ്ടിലെ ചിത്രാലങ്കാരം. കൂടാതെ ഒരാദായ മാര്‍ഗ്ഗം കൂടിയാണിത്. കേരളത്തിലേയും തമിഴ്‌നാട്ടിലേയും പ്രധാന മുളയുല്‍പ്പന്ന കേന്ദ്രങ്ങളിലും സ്റ്റുഡിയോ ഓഫ് ട്രെഡീഷണല്‍ ആര്‍ട്ട്‌സിലും ശ്യാമളാകുമാരി പരിശീലനവും നല്‍കുന്നുണ്ട്. കല്‍പ്പറ്റയിലെ ഭവന്‍സ് ആര്‍ട്‌സ്, തൃക്കൈപ്പറ്റയിലെ ഉറവ്, പാലോട് ട്രെഡീഷണല്‍ ആര്‍ട്ടിഫാക്ട് എന്നീ സ്ഥാപനങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ ഇവ ഉല്‍പാദിപ്പിക്കുന്നുണ്ട്.

കേരള ഷോപ്പിങ് ഫെസ്റ്റിവല്‍, കേരള ടൂറിസത്തിന്റേയും വനിതാ വികസന കോര്‍പ്പറേഷന്റേയും കരകൗശല മേളകള്‍, ബാംബു ഫെസ്റ്റ്, ഇന്ത്യ- ഇന്റര്‍നാഷണല്‍ വിപണമേളകള്‍ എന്നിവയാണ് പ്രധാന വിപണന ശ്യംഖല. ന്യൂദല്‍ഹി ആസ്ഥാനമായ ദളിത് സാഹിത്യ അക്കാദമിയുടെ ഇക്കൊല്ലത്തെ സാവിത്രിഭായ് ഫൂലെ ദേശീയ പുരസ്‌കാര ജേതാവാണ് ശ്യാമളാകുമാരി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

India

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)
Kerala

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

Kerala

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

Kerala

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.