പാനൂര്‍: കൈവശഭൂമിക്ക് പട്ടയം നല്കാന് കാലതാമസം വരുത്തുന്ന അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജനകീയസമിതി പ്രക്ഷോഭത്തിലേക്ക്. 2008 മുതല്‍ കൈവശഭൂമിയുടെ പട്ടയത്തിനായി ആയിരകണക്കിന് അപേക്ഷകളിന്മേല് തീര്‍പ്പ് കല്‍പ്പിക്കാതെ ബന്ധപ്പെട്ട ഓഫീസുകളില്‍ ചുവപ്പ് നാടകളില്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് പ്രക്ഷോഭവുമായി ജനകീയസമിതി രംഗത്തിറങ്ങിയത്.പ്രക്ഷോഭത്തിന്റെ ഭാഗമായി സമര പ്രഖ്യാപന കണ്വെന്ഷന് നവം 20 ന് തലശ്ശേരി ശാരദാ കൃഷ്ണയ്യര്‍ മെമ്മോറിയല്‍ ഫൈന്‍ ആര്‍ട്സ് ഹാളില്‍ നടക്കും.
കണ്‍വെന്‍ഷന്റെ പ്രചരണാര്‍ത്ഥമുള്ള വാഹന പ്രചാരണ ജാഥ പാനൂര്‍ എലാങ്കോട് തട്ടില്‍ ലക്ഷം വീട് കോളനിയില്‍ നിന്നും ആരംഭിച്ചു. പ്രമുഖ ഗാന്ധിയന്‍ കെ.പി.എ.റഹീം ഉദ്ഘാടനം ചെയ്തു. കെ.വി.മനോഹരന് അധ്യക്ഷത വഹിച്ചു. പി.ബാലന് മാസ്റ്റര്‍, സുരേഷ് ബാബു അക്കാനിശ്ശേരി, ഗഫൂര്‍ മനയത്ത്, സി.ടി.അശോകന് തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.രത്നാകരന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: