വാഷിങ്ടണ്‍: 2017 ജനുവരിയില്‍ പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോള്‍ ആരൊക്കെയാകും ട്രംപിന്റെ മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന ചര്‍ച്ചകള്‍ സജീവമായി. ഇക്കാര്യത്തില്‍ ട്രംപിന്റെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തവര്‍ നല്കുന്ന സൂചനയേ ഉള്ളൂ. എന്നാല്‍, ഇവരായിരിക്കുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്.
അറ്റോര്‍ണി ജനറല്‍ റൂഡി ഗ്വിലിയാനി ആയിരിക്കുമെന്നാണ് സൂചന. നെവ്റ്റ് ഗിന്‍ഗ്രിച്ചിന്റെ പേരാണ് വിദേശകാര്യ സെക്രട്ടറി സ്ഥാനത്തേക്ക്. പ്രതിരോധ സെക്രട്ടറി അല്ലെങ്കില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തേക്ക് മുന്‍ ലഫ്. ജനറല്‍ മിഖായേല്‍ ഫ്ളൈനിന്റെ പേരാണ്.
സ്റ്റീവ് മ്നുച്ചിന് ആയിരിക്കും ധനകാര്യ സെക്രട്ടറി. ല്യൂ ഐസന്‍ബര്‍ഗിന്റെ പേരാണ് വാണിജ്യ സെക്രട്ടറിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. റീന്‍സ് പ്രീബസിനെ ചീഫ് ഓഫ് സ്റ്റാഫാക്കിയേക്കുമെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: