ഞാന്‍ എന്നിലായ് മാത്ര,മൊതുങ്ങുന്നു
നീ നിന്നിലായ് മാത്ര,മൊതുങ്ങുന്നു
ഈ ലോക ചിട്ടയില്‍ നമ്മള്‍ കുരുങ്ങുന്നു
സങ്കുചിതരഹിത മണ്ണിലായ് ഒടുങ്ങുന്നു
തന്‍ ലാഭ നേട്ടങ്ങള്‍ മാത്രം കൊയ്യുന്നു
അതിലൂന്നി ശിഷ്ട ജീവിതം നെയ്യുന്നു
അന്യരെ കണ്ടിട്ടും കാണാതെ പോകുന്നു
അവരുടെ കണ്ണുകള്‍ തോരാതെ പെയ്യുന്നു
എന്നിട്ടും നിന്നുടെ ഉള്ളു പൊള്ളാതെ
പൊള്ളയായ് മാറുന്നോ ഹൃദയത്തുടിപ്പുകള്‍
മാറുവാന്‍, മാറ്റുവാന്‍ ഇനി ഏറെയുമുണ്ട്
അത് മാറിടുമ്പോഴോ നീ പത്തരമാറ്റ്.
















