Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ഭാരതീയ സ്വാധീനം

ഡോ.വി.സുജാത by ഡോ.വി.സുജാത
Apr 19, 2026, 11:35 am IST
in Varadyam, Literature

മനഃശാസ്ത്രം എന്നു കേള്‍ക്കുമ്പോള്‍ ഭാരതീയരുടെ, പ്രത്യേകിച്ച് മലയാളികളായ വായനക്കാരുടെ മനസ്സില്‍ ഓടിയെത്തുക സിഗ്മണ്ട് ഫ്രോയിഡ് എന്ന പേരായിരിക്കും. അതേസമയം ശിഷ്യനായ കാള്‍ ഗസ്റ്റവ് യുങ്ങിനെ മലയാളികള്‍ക്ക് അത്ര പരിചയമില്ല. മാനസികാപഗ്രഥനത്തില്‍ വലിയ സംഭാവന ചെയ്ത ആളാണെങ്കിലും ഫ്രോയിഡിന്റെ കണ്ടെത്തലുകള്‍ക്കും പരീക്ഷണങ്ങള്‍ക്കും പരിമിതികളുണ്ട്. മനസ്സിനെ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനമായി കണ്ടതാണ് ഇതില്‍ പ്രധാനം. ഫ്രോയിഡിനെ മറികടക്കുകയും, ഭാരതീയ ദര്‍ശനങ്ങളെ പിന്തുടരുകയും ചെയ്ത യുങ് ഭാരതത്തിലെ ചില ആത്മീയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. കുണ്ഡലിനി യോഗ പോലുള്ള ആത്മീയ വിദ്യകള്‍ പഠിക്കുകയും ചെയ്തു. ഇരുവരുടെയും മനഃശാസ്ത്ര തത്ത്വങ്ങളെ താരതമ്യം ചെയ്ത് ഭാരതീയ ദര്‍ശനങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കിക്കൊണ്ട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഫിലോസഫി വിഭാഗം മുന്‍ അധ്യക്ഷയും പ്രശസ്ത ഗ്രന്ഥകാരിയുമായ ഡോ.വി. സുജാത എഴുതുന്ന ‘ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും’ എന്ന ഒരു ലേഖന പരമ്പര ഈ ലക്കം മുതല്‍ ആരംഭിക്കുന്നു

ഭാരതീയരുടെ മനഃശാസ്ത്രപരമായ ചിന്തകളുടെ ആഴവും സമഗ്രതയും പാശ്ചാത്യ മനഃശാസ്ത്രത്തിന് തികച്ചും അപ്രാപ്യമായി നിലകൊള്ളുന്നു. ഇതിന് പല കാരണങ്ങളുണ്ട്. ഇവയില്‍ പ്രധാനം ഭാരതീയ മനഃശാസ്ത്രത്തെ ആത്മീയ ദര്‍ശനവുമായി ബന്ധപ്പെടുത്തിയല്ലാതെ ഗ്രഹിക്കാന്‍ സാധിക്കുന്നതല്ല എന്നതാണത്. ഏക സത്യമായിട്ടുള്ള ആത്മീയ തത്ത്വത്തില്‍ നിന്ന് അന്യമായി ഒന്നും തന്നെ നിലനില്‍ക്കുന്നില്ല. അതിനാല്‍ ഭാരതത്തില്‍ മറ്റെല്ലാ ശാസ്ത്രങ്ങളെയും പോലെ മനഃശാസ്ത്രവും ആത്മീയ തത്ത്വത്തിന്റെ വിവിധ തലങ്ങളില്‍ ഒന്നിനെ സംബന്ധിക്കുന്നതാകുന്നു.

ആധുനിക പാശ്ചാത്യപഠനങ്ങള്‍ പൊതുവെ മനസ്സിനെ ശരീരഭാഗങ്ങളിലൊന്നായ മസ്തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനമായി ലഘൂകരിച്ച് കാണുന്നു. ഇതനുസരിച്ച് മറ്റെല്ലാത്തരം ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കുമെന്നപോലെ മസ്തിഷ്‌ക്ക വൃത്തികള്‍ക്കും ഊര്‍ജം ലഭിക്കുന്നത് പുറമെ നിന്നെടുക്കുന്ന വായുവില്‍ നിന്നും ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിന്നുമാണ്. വായുവും ഭക്ഷണവും സ്വയം ശരീരത്തിലേക്ക് പ്രവേശിക്കുന്നതല്ല എന്ന കാര്യം നാം ശ്രദ്ധിക്കേണ്ടതുണ്ട്. ജീവനുള്ള ശരീരം ശ്വസിക്കുന്നത് അതിനുള്ളില്‍ സ്ഥിതിചെയ്യുന്ന പ്രാണന്‍ വായുവിനെ വലിച്ചെടുക്കുന്നതുകൊണ്ടാണ്. ശരീരത്തില്‍ പലതരം പ്രാണങ്ങള്‍ വര്‍ത്തിക്കുന്നു. ഇവയാണ് വായുവിനെയും ഭക്ഷണത്തെയും പചിച്ച് ഊര്‍ജമാക്കി വിവിധ ശരീര ഭാഗങ്ങളിലേക്ക് എത്തിച്ചുകൊടുക്കുന്നത്. പ്രാണനുകളുടെ ഈ തലത്തെയാണ് തൈത്തിരീയ ഉപനിഷത്തില്‍ സൂക്ഷ്മശരീരമായ പ്രാണമയ കോശം എന്നു വിളിക്കുന്നത്. ഈ സൂക്ഷ്മ ശരീരമാണ് പുറമെനിന്ന് വായു, ഭക്ഷണം എന്നിവ സ്വീകരിച്ചുകൊണ്ട് അവയെ ശരീരത്തിന് ഉപയോഗയോഗ്യമാക്കുന്നതും, ജീവിയുടെ ബാഹ്യലോക ബന്ധം നിലനിര്‍ത്തുന്നതും. ജീവിയുടെ ശരീരത്തില്‍ ജന്മനാലുള്ള പ്രാണശക്തിയാണ് മസ്തിഷ്‌കകോശങ്ങളുള്‍പ്പെടെയുള്ള ജൈവകോശങ്ങള്‍ക്കെല്ലാം ഊര്‍ജം നല്‍കുന്നത് എന്നതാണ് ഇവിടെ പ്രസക്തമായ കാര്യം.
ഈ പ്രാണശക്തിയുടെ സ്രോതസ്സ് എന്താണെന്നും ഭാരതീയ ദര്‍ശനം വെളിപ്പെടുത്തുന്നുണ്ട്. ഓരോ വ്യക്തിയിലും അനന്തമായതും എന്നാല്‍ സുപ്താവസ്ഥയില്‍ സ്ഥിതിചെയ്യുന്നതുമായ ദൈവിക ശക്തിയുടെ സാന്നിധ്യമുണ്ട്. ഓരോ ജീവിക്കും പൂര്‍വ്വജന്മ കര്‍മ്മവാസനകള്‍ക്ക് അനുസൃതമായി പ്രത്യേക തോതിലുള്ള ശാരീരിക മാനസിക ശേഷികള്‍ക്ക് ഉതകുന്നതരം പ്രാണശക്തി പ്രദാനം ചെയ്യുകയും, അതിന്റെ പ്രത്യേകമായിട്ടുള്ള പ്രവര്‍ത്തന സംവിധാനം സ്ഥാപിക്കുകയും ചെയ്ത ശേഷം അനന്തശക്തി നിദ്രാവസ്ഥയിലിരിക്കുകയും ചെയ്യുന്നു.

ഭൗതിക ശാസ്ത്രത്തെ പിന്തുടര്‍ന്ന പാശ്ചാത്യ മനഃശാസ്ത്രം

ഭാരതീയ മനഃശാസ്ത്രത്തില്‍, മറ്റെല്ലാ അവയവങ്ങള്‍ക്കുമെന്നപോലെ മസ്തിഷ്‌ക്കത്തിനും പ്രവര്‍ത്തിക്കാന്‍ ഊര്‍ജം പകരുന്നത് പ്രാണശക്തി തന്നെയാകുന്നു. അതിനാല്‍ മസ്തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനമാകുന്ന മനസ്സിന്റെ ഊര്‍ജസ്രോതസ്സും ഉള്ളില്‍ സ്ഥിതിചെയ്യുന്ന സൂക്ഷ്മപ്രാണങ്ങള്‍ തന്നെയാണ്. അതിനാല്‍ മനസ്സിന്റെ ഉറവിടം തേടുന്നവര്‍ അതിന്റെ അടിത്തട്ടുകളില്‍ സ്ഥിതിചെയ്യുന്ന ഊര്‍ജതലങ്ങളെ അന്വേഷിക്കുന്നത് സ്വാഭാവികമാണ്. ഇത്തരം ഉദ്യമം ഏറ്റെടുക്കുന്നത് ഭാരതത്തില്‍ സാധാരണയായി ആത്മാന്വേഷികളാകുന്ന തത്ത്വജ്ഞാനികളാണ്. കാരണം ഇവിടെ മനഃശാസ്ത്രവും തത്ത്വശാസ്ത്രവും ആത്മീയ ശാസ്ത്രവും ഭൗതിക ശാസ്ത്രവും എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണ്. പാശ്ചാത്യരുടെ ഇടയില്‍ ഇതല്ല സ്ഥിതി. പാശ്ചാത്യ ചിന്തകളുടെയെല്ലാം ഈറ്റില്ലമായിരുന്ന ഗ്രീക്ക് ചിന്താപദ്ധതിയില്‍ മനസ്സിനെ ആത്മതത്ത്വവുമായി ബന്ധപ്പെടുത്തിയിരുന്നു. അരിസ്റ്റോട്ടിലിന്റെ ‘ലോഗോസ്’ ഒരേസമയം മനസ്സിന്റെ വിവേചന ബുദ്ധിയും ആത്മീയതത്ത്വവുമാണ്. എന്നാല്‍ ഗ്രീക്ക് വൈജ്ഞാനികമണ്ഡലത്തില്‍ മനഃശാസ്ത്രം പ്രത്യേക ശാഖയായി രൂപംകൊണ്ടിരുന്നില്ല. രൂപംകൊണ്ട മറ്റ് ശാസ്ത്രങ്ങളാകട്ടെ തത്ത്വശാസ്ത്രത്തിന്റെ ഭാഗങ്ങളായിരുന്നു. പില്‍ക്കാലത്താണ് അവ വേര്‍പെട്ടത്. ആധുനിക കാലത്ത് മാത്രം വികാസം പ്രാപിച്ച പാശ്ചാത്യ മനഃശാസ്ത്രമാകട്ടെ, ശാസ്ത്ര പദവി നേടാനായി ഭൗതിക ശാസ്ത്രത്തെ പിന്തുടരാനാണ് ശ്രമിച്ചത്.

ഭാരതത്തിലെ മനഃശാസ്ത്രത്തിന് വേദത്തോളം പഴക്കമുണ്ട്. പാശ്ചാത്യ മനഃശാസ്ത്രമാകട്ടെ പ്രത്യേക ശാസ്ത്രശാഖയെന്ന നിലയില്‍ തുടക്കം കുറിച്ചത് ജര്‍മനിക്കാരനായ പ്രൊഫസര്‍ വില്‍ഹെം വുണ്ട് എന്ന മനഃശാസ്ത്രജ്ഞന്‍ 1879 ല്‍ ലൈപ്‌സിഗ് യൂണിവേഴ്‌സിറ്റിയില്‍ മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്കായി ഒരു പഠനകേന്ദ്രം സ്ഥാപിച്ചതോടൊയാണ്. പാശ്ചാത്യര്‍ തുടക്കത്തില്‍ മനസ്സിന് സ്വതന്ത്രമായ അസ്തിത്വം നല്‍കിയിരുന്നു. എന്നാല്‍ ജോണ്‍ ബി.വാട്‌സന്‍, ബി.എഫ്.സ്‌കിന്നര്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ‘ബിഹേവ്യറിസം’ എന്ന ശാഖയില്‍ മനസ്സിനെ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഒന്നായി, ഇന്ദ്രിയാനുഭൂതങ്ങളോടുള്ള മസ്തിഷ്‌ക്കത്തിന്റെ പ്രതികരണം മാത്രമായി പരിഗണിക്കുന്നു. പാശ്ചാത്യ തത്ത്വശാസ്ത്രത്തില്‍ പുരാതന ഗ്രീക്ക് തത്ത്വജ്ഞാനികള്‍ സോക്രട്ടീസ്, പ്ലേറ്റോ, അരിസ്‌റ്റോട്ടില്‍ എന്നിവര്‍ തുടങ്ങിവച്ച, മനസ്സും ദ്രവ്യവും തമ്മിലുള്ള ദ്വൈത ചിന്ത ഇവിടെ അവസാനിക്കുകയായിരുന്നു. ആധുനിക കാലത്തെ ആദര്‍ശവാദികളായ ജോര്‍ജ് ബര്‍ക്‌ലി, വില്‍ഹെം ഫ്രെഡ്രിക്ക് ഹെഗല്‍ മുതലായവരും മനസ്സും ദ്രവ്യവും തമ്മിലുള്ള ദ്വൈതം വെടിഞ്ഞവരായിരുന്നു. എന്നാല്‍ അവര്‍ ദ്രവ്യലോകത്തെ മനസ്സിലേക്ക് ചുരുക്കിയവരാണ്. ഭൗതിക ലോകത്തെ മനസ്സിന്റെ സൃഷ്ടിയായി കാണുക വഴി അവര്‍ മനുഷ്യന്റെ അകം/പുറം എന്ന ദ്വൈതത്തെ ഏകീകരിക്കുകയായിരുന്നു. പക്ഷേ ബിഹേവ്യറിസം മറിച്ചാണ് ചെയ്തത്. മനസ്സിനെ ദ്രവ്യലോകത്തേക്കാണ് അത് ചുരുക്കിയത്. ശരീരവും അതിന്റെ ഭാഗമായ മസ്തിഷ്‌ക്കവും ദ്രവ്യങ്ങളാണല്ലോ. മസ്തിഷ്‌ക്കമാകുന്ന ദ്രവ്യത്തിന്റെ പ്രവര്‍ത്തനമാണ് മനസ്സ്. ഇപ്രകാരം മനസ്സിനെ ശാരീരിക തലത്തിലേക്ക് തരംതാഴ്‌ത്തിക്കൊണ്ടുള്ള പഠനമാണ് പാശ്ചാത്യരുടെ ആധുനിക മനഃശാസ്ത്രം. ഇപ്രകാരം ആധുനിക പാശ്ചാത്യരുടെ സമ്പ്രദായം ബാഹ്യദൃഷ്ടിയോടുകൂടിയതിനാലാണ് അവരുടെ മനഃശാസ്ത്രം ഏറെ സങ്കുചിതവും അപക്വവുമായിപ്പോകുന്നത്. ഭാരതീയ ദര്‍ശനത്തിന്റെ ആഴം ഗ്രഹിക്കാന്‍ അവര്‍ക്ക് സാധിക്കാത്തതിനു കാരണവും ഇതുതന്നെയാണ്.

പാശ്ചാത്യ മനഃശാസ്ത്രജ്ഞര്‍ക്ക് മനസ്സിലാകാത്ത ബോധം

ഭാരതീയ മനഃശാസ്ത്രത്തിന്റെ സമഗ്രത ഉള്‍ക്കൊള്ളാന്‍ പാശ്ചാത്യ മനഃശാസ്ത്രകാരന്മാര്‍ക്ക് സാധിക്കാത്തതിന് മറ്റൊരു പ്രധാന കാരണം, ബോധത്തെ സംബന്ധിക്കുന്ന അവരുടെ വികല വീക്ഷണമാണ്. ഭാരതീയ ദര്‍ശനത്തില്‍ മനസ്സിനെ മാത്രമായി പരിഗണിച്ചാല്‍ അത് അപൂര്‍ണപഠനമായിരിക്കും. ഇവിടെ മനസ്സ് ഒരു പ്രത്യേക തത്ത്വമാണെങ്കിലും അതിന്റെ പ്രവര്‍ത്തന മണ്ഡലമാകട്ടെ ആന്തരിക പ്രാണങ്ങള്‍, മസ്തിഷ്‌ക്കത്തിന്റെ രൂപകല്‍പ്പന, ബാഹ്യലോകത്തുനിന്നും ഇന്ദ്രിയങ്ങള്‍ ശേഖരിക്കുന്ന അനുഭൂതങ്ങള്‍, ജന്മാന്തര വാസനകള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിലെല്ലാമുപരി മനസ്സിന്റെ അസ്തിത്വം അനശ്വരമായിട്ടുള്ള കേവലബോധത്തെ അഥവാ ആത്മാവിനെ ആശ്രയിച്ചുമിരിക്കുന്നു.

ദൈവിക ഗ്രന്ഥങ്ങള്‍ ശുദ്ധബോധത്തെ അഥവാ കേവലബോധത്തെ മനസ്സില്‍ നിന്ന് വേര്‍തിരിച്ച് കാണുന്നു. മനോവൃത്തികള്‍ മസ്തിഷ്‌ക്കത്തില്‍ നടക്കുന്ന ഊര്‍ജതരംഗങ്ങളുടെ പ്രവര്‍ത്തനങ്ങളാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വിഷയം ബാഹ്യലോകത്തു നിന്നു പ്രവേശിക്കുന്നുവെങ്കിലും അവയ്‌ക്ക് വേണ്ടതായ ദിശാബോധം ലഭ്യമാകുന്നത് പിന്നില്‍ അടിസ്ഥാനമായി നിലകൊള്ളുന്ന പരിശുദ്ധമായ ചിത്‌സ്വരൂപം അഥവാ കേവലബോധത്തില്‍ നിന്നാണ്. ഇതില്‍ വിഷയങ്ങളുടെയോ മനോവൃത്തികളുടെയോ യാതൊരു കലര്‍പ്പുമില്ല, അതിനാല്‍ തികച്ചും ശുദ്ധമാണ്. സൂര്യന്റെ പ്രകാശം തട്ടി ചന്ദ്രന്‍ തിളങ്ങുന്നതുപോലെ മനഃശക്തിക്ക് ബോധമുണ്ടാകുന്നത് കേവലബോധത്തിന്റെ സാമീപ്യം കൊണ്ടാകുന്നു. മനസ്സിന്റെ കേന്ദ്രമാകുന്ന അഹംബോധം സദാ വിഷയങ്ങളെ ഗ്രഹിച്ചുകൊണ്ടിരിക്കുന്ന വിഷയിയാണ്. വിഷയിക്ക് ബോധം പകരുന്നത് കേവലബോധമാണ്. വിഷയി വിഷയത്തെ ഗ്രഹിക്കുന്ന അവസ്ഥയാണ് മനസ്സ്. അതിനാല്‍ മനോവൃത്തികളിലെല്ലാം അഹം ബോധമാകുന്ന വിഷയിയും വിഷയവും ഉണ്ടായിരിക്കുന്നതാണ്.

മനസ്സിനു പിന്നിലെ അഹം ബോധത്തെയും ശുദ്ധബോധത്തെയും വേറിട്ട് പരിഗണിക്കാതെ മനസ്സിനെ പ്രധാനമായി ഊര്‍ജപ്രക്രിയകളായും ബാഹ്യലോകവിഷയസംബന്ധമായും പഠിക്കുന്നതാണ് പാശ്ചാത്യ മനഃശാസ്ത്രത്തിന്റെ ഏറ്റവും വലിയ പരിമിതി. ആധുനിക ഭൗതിക ശാസ്ത്രത്തെ മാതൃകയാക്കുന്നതാണ് ഇതിനു കാരണം. വിഷയിയെ വിട്ട് വിഷയം മാത്രം അപഗ്രഥിക്കുന്ന വസ്തുനിഷ്ഠമായ പഠന രീതിയാണ് പാശ്ചാത്യ ഭൗതിക ശാസ്ത്രത്തെ ഭാരതീയ ശാസ്ത്ര പഠനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. മനോവ്യാപാരമെന്നത് വിഷയിയും വിഷയവും തമ്മില്‍ ബന്ധപ്പെടുന്ന അവസ്ഥയാണ്. എന്നാല്‍ വിഷയം ഗ്രഹിക്കുന്ന വിഷയിയെ അഥവാ ബോധത്തെ വേര്‍തിരിച്ച് കാണാതെ ഭൗതിക വസ്തുവായ മസ്തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനം മാത്രമാണ് മനസ്സ് എന്ന ധാരണയാണ് പാശ്ചാത്യ മനഃശാസ്ത്രത്തെ നയിക്കുന്നത്.

സിങ്മണ്ട് ഫ്രോയിഡുമായി വഴിപിരിയുന്ന യുങ്

പാശ്ചാത്യ മനഃശാസ്ത്രത്തിന്റെ വിവിധ വൈജ്ഞാനിക ശാഖകളില്‍ ഒന്നായ മാനസികാപഗ്രഥന ശാഖ സഞ്ചരിച്ചത് ഇതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമായ ഒരു ദിശയിലേക്കാണ്. ഇതിന്റെ സ്ഥാപകനായ സിഗ്മണ്ട് ഫ്രോയിഡും, കാള്‍ ഗസ്റ്റവ് യുങ്ങുമാണ് അപഗ്രഥന വിഷയത്തില്‍ കൂടുതല്‍ പേര് സമ്പാദിച്ചവര്‍. മനസ്സിനെ അതിന്റെ ആഴമേറിയ തലങ്ങളെ അടിസ്ഥാനമാക്കി അപഗ്രഥിച്ചുവെന്നതാണ് ഇവരുടെ പഠന രീതിയുടെ പ്രത്യേകത. ഇവരില്‍ ഫ്രോയിഡിന്റെ അപഗ്രഥനം ഭാരതീയ മനഃശാസ്ത്രത്തില്‍ നിന്ന് വളരെയേറെ അകലം പാലിക്കുന്നതും, കാറല്‍ മാര്‍ക്‌സിന്റെ ഭൗതിക ശാസ്ത്രത്തോട് ദൃഢമായ ബന്ധം പുലര്‍ത്തുന്നതുമാണ്. എന്നാല്‍ സി.ജി.യുങ്ങിന്റെ അപഗ്രഥനമാകട്ടെ പല പ്രകാരത്തിലും ഭാരതീയ ദര്‍ശനങ്ങളെ പിന്‍തുടരുന്നതു കാണാം. ഭാരതത്തിലെ മനഃശാസ്ത്രപരമായ ചിന്താധാരകള്‍ പ്രത്യേകിച്ച് കുണ്ഡലിനി യോഗ നേരിട്ട് പഠിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനുമായി യുങ് ഭാരതത്തിലെ ആത്മീയ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുമുണ്ട്.

സിങ്മണ്ട് ഫ്രോയിഡ്

ഫ്രോയിഡിന്റെ അപഗ്രഥനം വ്യക്തിയില്‍ കേന്ദ്രീകൃതമാണെങ്കിലും ആ ‘വ്യക്തി’യാകട്ടെ ജന്മവാസനകളാലും സാമൂഹിക സാഹചര്യങ്ങളാലും നയിക്കപ്പെടുന്ന ഒരു ജീവി മാത്രമാണ്. അതിനാല്‍ ഇന്ദ്രിയാനുഭൂതങ്ങളോട് പ്രതികരിച്ചു കൊണ്ടിരിക്കുന്ന ബോധമനസ്സും, ബോധത്തെ സദാ സ്വാധീനിച്ചുകൊണ്ടിരിക്കുന്നതും പ്രാകൃത വാസനകളടങ്ങുന്നതുമായ അബോധമനസ്സും കൂടാതെ മനുഷ്യന്റെ യഥാര്‍ത്ഥ സ്വത്വമെന്താണെന്നത് ഫ്രോയിഡിന് പ്രധാന വിഷയമല്ലായിരുന്നു. എന്നാല്‍ യുങ്ങാവട്ടെ മനുഷ്യന്റെ മാനസിക അസ്തിത്വത്തിന്റെ യഥാര്‍ത്ഥ സ്വഭാവം തേടുന്നതില്‍ അത്യന്തം വ്യാപൃതനാകുന്നതു കാണാം. ഇതിനായി പൗരസ്ത്യമതസംഹിതകളെ, പ്രത്യേകിച്ച് ഹിന്ദുമത ദര്‍ശനങ്ങളെ പഠിക്കുകയും അപഗ്രഥനത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. യുങ് രചിച്ച ‘ദ സൈക്കോളജി ഓഫ് കുണ്ഡലിനി യോഗ’ എന്ന പുസ്തകം ഇത് സാക്ഷ്യപ്പെടുത്തുന്നതാണ്.

(അടുത്തത്: ഫ്രോയിഡ്യന്‍ അപഗ്രഥനത്തിലെ ഉപബോധവും അബോധവും)

Tags: psychologyCarl Gustav JungIndian influence on Jung's psychologysigmund freud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Varadyam

ചികിത്സിക്കേണ്ടത് മനസിനെയും

India

കൊൽക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗവും കൊലപാതകവും : പ്രതിയെ മനഃശാസ്ത്രപരമായി വിലയിരുത്താൻ സിബിഐ

പുതിയ വാര്‍ത്തകള്‍

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.